ചെന്നൈ: സിനിമാ താരങ്ങളായ സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും സമ്മാനപ്പൊതികള്‍ നല്‍കി വോട്ട് സ്വന്തമാക്കുകയെന്നതാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ പതിവ് രീതി. ഇത്തവണയും അതിനു മാറ്റമില്ല. മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഡിഎംകെ ഒഴികെയുള്ള രാഷട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകള്‍ തമിഴ്‌നാട്ടില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. എല്ലാവരും വോട്ടര്‍മാര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പാര്‍ട്ടിയായ എഐഡിഎംകെയുടെ പ്രകടനപത്രികയില്‍ എന്തൊക്കെ വാഗ്ദാനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍. സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയും ഇതാണ്. എയര്‍ കണ്ടീഷന്‍, ബൈക്ക്, ടിവി, ഫ്രിഡ്ജ് തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അമ്മ സൗജന്യമായി നല്‍കുമെന്നാണ് അഭ്യൂഹം. ഡിഎംകെ, പിഡബ്ലുഎഫ്, പിഎംകെ തുടങ്ങിയ രാഷട്രീയ പാര്‍ട്ടികള്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഒന്നും തന്നെ സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വെയ്ക്കുന്നില്ല. സൗജന്യ ഉപകരണ വാഗ്ദാനങ്ങള്‍ വോട്ടായി മാറുമെന്നും അങ്ങനെ വീണ്ടും തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാമെന്നുമാണ് അമ്മയുടെ പ്രതീക്ഷ.iuh

എതിരാളികളുടെ വോട്ടുകൂടി സൗജന്യ വാഗ്ദാനത്തിലൂടെ നേടാനാകുമെന്നാണ് ജയലളിതയുടെ ലക്ഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്ത, അമ്മ കുപ്പിവെള്ളം, അമ്മ കാന്റീന്‍, അമ്മ ബേബി കിറ്റ്‌സ്, അമ്മ സിമന്റ്  തുടങ്ങിയ പദ്ധതി വിജയത്തിനു ശേഷമാണ് വീണ്ടും വലീയ വാഗ്ദാനങ്ങള്‍ നല്‍കിയായിരിക്കും ജയലളിത തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറത്തിറക്കിയതോടെ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

imagesuihu    imagesn

 

സൗജന്യ വാഗ്ദാനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും ഇലക്ട്രിക് ഉപകരണങ്ങള്‍ നല്‍കുമ്പോള്‍ നിലവില്‍ വൈദ്യുതി ക്ഷാമം നേരിടുന്ന തമിഴ്‌നാടിനെ അത് വലിയ വൈദ്യുത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ചിലരുടെ വാദം. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് എഐഡിഎംകെയുടെ വാഗ്ദാനം ചെയ്യുമെന്ന് ഉയര്‍ത്തിക്കാട്ടിയാണ് അമ്മ അനുകൂലികള്‍ ഇതിനു മറുപടി നല്‍കുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ എന്താണെന്ന് പുറത്തു വരുന്നതിന് മുന്‍പാണ് ചര്‍ച്ച കൊഴുക്കുന്നതെന്നാണ് മറ്റൊരു കൗതുകം. എല്‍സിഡി ടിവി, 200 യൂണിറ്റ് വൈദ്യുതി, റഫ്രിജറേറ്റര്‍, ഓരോ കുടുംബത്തിനും സ്‌കൂട്ടി, വിവാഹത്തിന് 4 മുതല്‍ 8 വരെ ഗ്രാം സ്വര്‍ണ മോതിരം തുടങ്ങിയവയും വാഗ്ദാനം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here