ന്യൂജഴ്സി: ന്യൂജഴ്സിയില്‍ സെപ്റ്റംബര്‍ 29, 30 ഒക്ടോബര്‍ 1 തീയതികളില്‍ നടന്ന ഇരുപത്തിനാലാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ അന്ത്യം. കനക്ടികട്ടില്‍ നിന്നെത്തിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിന്‍ ഈപ്പന്‍ തുടങ്ങിയവരുടെ ടീം ചാംപ്യന്മാ രായി. പ്രഗത്ഭരായ ടീമുകളെ ക്വാര്‍ട്ടറിലും, സെമിയിലും തറപറ്റിച്ചു മുന്നേറിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിന്‍ ഈപ്പന്‍ ടീം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ഒന്നാം സമ്മാനമായ ട്രോഫിയും, ടോം തോമസ്, സൈമണ്‍ ജോര്‍ജ്, ഷാജി തോമസ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് രണ്ടായിരത്തി അഞ്ഞൂറ് ഡോളറും നേടി.

ഫസ്റ്റ് റണ്ണറപ്പ് ആയി ഷിക്കാഗോയില്‍നിന്നുള്ള ബെന്നി ജോര്‍ജ്, ഡോമി റാത്തപ്പള്ളി,സജി റാത്തപ്പള്ളി എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായി ദിലീപ് വര്‍ഗീസ് സ്‌പോണ്‍സര്‍ ചെയ്ത ആയിരത്തി അഞ്ഞൂറ് ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നേടി. സെക്കന്‍ഡ് റണ്ണറപ്പ് ആയ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള ഹരി ഗംഗാധരന്‍, മാര്‍ട്ടിന്‍ ഫിലിപ്പ്, ബിജു മുണ്ടമറ്റം ടീം സാജന്‍ കോരത് സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സമ്മാനമായ 1200 ഡോളറും ട്രോഫിയും നേടി. തേര്‍ഡ് റണ്ണറപ്പ് ആയ ന്യൂയോര്‍ക്കില്‍ നിന്നുള്ള അലക്‌സ് വര്‍ഗീസ് ,സാജന്‍ വര്‍ഗീസ്, കൊച്ചുമ്മന്‍ മാത്യു എന്നിവരടങ്ങുന്ന ടീം ജോസഫ് മുല്ലപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത നാലാം സമ്മാനമായ 1000 ഡോളറും ട്രോഫിയും നേടുകയുമുണ്ടായി.

രാജീവ് ജോസഫ് വാല്യൂവബിള്‍ പ്ലെയറിനുള്ള അവാര്‍ഡും മേരിലാന്‍ഡില്‍ നിന്നുള്ള ജോയ് കൊച്ചാക്കാന്‍, തോമസ് തോമസ്, ജോണ്‍സന്‍ കണ്ടംകുളത്തില്‍ ടീം മോസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും നേടി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ്, സൈമണ്‍ ജോര്‍ജ്,ഷാജി തോമസ് ടീം റേസ് ഫോര്‍ ഫണ്‍ ഫസ്റ്റ് പ്ലേസ് സ്ഥാനവും, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബാബു പോള്‍, ഫ്രാന്‍സിസ് തോമസ്,ജോജോ എന്നിവര്‍ റേസ് ഫോര്‍ ഫണ്‍ സെക്കന്‍ഡ് പ്ലേസ് സ്ഥാനവും നേടി. ന്യൂജഴ്സി, ന്യൂയോര്‍ക്, കനക്ടികട്ട്, ഡെലവെയര്‍, ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍, ഡാലസ്, ഷിക്കാഗോ, ഫ്‌ലളോറിഡ, സെന്റ് ലൂയിസ്, വാഷിങ്ടന്‍, ബോസ്റ്റണ്‍, വിര്‍ജീനിയ, മേരിലാന്‍ഡ്, അറ്റ്‌ലാന്റ, മിഷിഗന്‍, കന്‍സാസ്, നോര്‍ത്ത് കാരോലൈന, മിനസോഡ, കലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കളിക്കാര്‍ക്കൊപ്പം ദുബായ്, ജര്‍മനി, കുവൈത്ത്, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി എഴുപത്തിനാല് ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 56 രാജ്യാന്തര ടൂര്‍ണന്റില്‍ 74 ടീമുകള്‍ പങ്കെടുത്തു ചരിത്രം കുറിച്ചു. മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴിപൊതുവായ വിഷയങ്ങളിലുള്ളകൂട്ടായആശയവി നിമയം സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലും സ്പോര്‍ട്സിലൂടെ സ്ഥായിയായ സൗഹൃദം കെട്ടിപ്പടുക്കുന്നതിനുള്ള പാരമ്പര്യം തുടരുന്നതിലും ആവേശഭരിതരാണ്.

ജോണ്‍ ഇലഞ്ഞിക്കല്‍, ജോണ്‍സന്‍ ഫിലിപ്പ്, ബോബി വര്ഗീസ്, ബിജു ചക്കുപുരക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ് സംഘാടനത്തില്‍ മികച്ചുനിന്നു. മാത്യു ചെരുവിലിന്റെ (ചെയര്‍മാന്‍) നേതൃത്വത്തിലുള്ള 56 ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ടൂര്‍ണമെന്റ് വിജയകരവും അവിസ്മരണീയവുമാക്കുന്നതിന് ന്യൂജഴ്സി ടീമിനെ ഏറെ സഹായിച്ചു. അടുത്ത വര്‍ഷത്തെ ഇരുപത്തിയഞ്ചാമതു ടൂര്‍ണമെന്റ് ഡെട്രോയിറ്റില്‍ നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here