ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാൾ. നവംബർ 3,4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 29 നു ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. കഴിഞ്ഞ മാസം അന്തരിച്ച ഇടവകയുടെ സ്ഥാപക വികാരി മത്തായി കോർ എപ്പീസ്‌ക്കോപ്പായോടുള്ള ആദരവ് സൂചകമായി ഇത്തവണത്തെ പെരുന്നാൾ ചടങ്ങുകൾ ലളിതമായിരിക്കുമെന്ന് ഇടവക വികാരി അറിയിച്ചു.

നവംബർ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് 6 :30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ. ഫാദർ ജോർജ് ചെറിയാൻ, റവ. ഫാദർ പോൾ ചെറിയാൻ, റവ. ഫാദർ ഡോ. ഗീവർഗീസ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകും. അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൾ അഭയം തേടിയുള്ള  മധ്യസ്ഥ പ്രാത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.

നവംബർ നാലിന് ന് ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ കൂദോശ് ഈത്തോ കോൺഫ്രൺസ്, 6 30 മുതൽ സന്ധ്യാ നമസ്കാരം 7:00 മുതൽ ഫാദർ .മിന ഷഹെയ്‌ഡ്‌ ന്റെ (Coptic Orthodox Church) സുവിശേഷ പ്രസംഗവും . അതിനെത്തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ 5 ന് ഞായറാഴ്ച 8 : 30 ന് പ്രഭാത നമസ്കാരം,അതിനെത്തുടർന്ന് 9 :30 ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും.10 :45 ന് മുത്തുക്കുടകളും, കുരിശുകളും, കൊടികളും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും.. 11 :30 ന് പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മദ്ധ്യസ്ഥപ്രാത്ഥനയും, ആശീർവാദവും നടക്കും. . 12:30 ന് വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിക്കും.

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറാർ ബീന കോശി, സെക്രട്ടറി മാത്യു കുര്യൻ എന്നിവരും, ഡോക്ടർ ജോ വി ജോൺ, അരുൺ ഫിലിപ്പ് എന്നിവർ കോർഡിനേറ്റേഴ്സ്  ആയുമുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here