ഏ. സി. ജോര്‍ജ്

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഇലക്ഷന്‍ ഡിബേറ്റ് ഡിസംബര്‍ നാല് തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. നോമിനേഷനുകള്‍ അവസാന നിമിഷം പിന്‍വലിക്കുന്ന തീയതി കഴിഞ്ഞപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകള്‍ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷന്‍ ഗോദയില്‍ കൊമ്പ് കോര്‍ക്കുന്നത്. രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇവിടത്തെ സംഘടനാ ഇലക്ഷന്‍ നിരീക്ഷകര്‍ പറയുന്നത് ഇപ്പോള്‍ രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണെന്നാണ്.

ഈ അവസരത്തില്‍ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ ‘കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പണ്‍ ഫോറവും വെര്‍ച്വല്‍ പ്ലാറ്റു ഫോമില്‍ സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ 4 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് (CENTRAL TIME). സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും പ്രവര്‍ത്തനത്തിലും മികവു പുലര്‍ത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന അമ്പര്‍ല അസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്കും അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പത്രമാധ്യമ പ്രതിനിധികള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനും ഉള്ള അവസരം കൊടുക്കുവാന്‍ കേരള ഡിബേറ്റ് ഫോറം യുഎസ്എ അങ്ങയറ്റം ശ്രമിക്കുന്നതായിരിക്കും. സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യവും മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാര്‍ത്ഥികളെയും നേരില്‍കണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാന്‍ സാധിച്ചിട്ടില്ല. അത് കുറച്ചൊക്കെ അപ്രായോഗികവു മായിരിക്കുമല്ലോ. അതിനാല്‍ ഈ വാര്‍ത്ത കുറിപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പത്രമാധ്യമ പ്രതിനിധികള്‍ക്കും പ്രത്യേക ക്ഷണവും അറിയിപ്പുമായി ദയവായി കരുതുക.

സൂം (ZOOM) പ്ലാറ്റു ഫോമില്‍ നടത്തുന്ന ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ എല്ലാവരും യാതൊരു വിധത്തിലുള്ള വലിപ്പച്ചെറുപ്പമില്ലാതെ മോഡറേറ്ററുടെ നിബന്ധനകള്‍ പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരള ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പണ്‍ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിര്‍വഹിച്ചിട്ടുണ്ട്.

ഡിബേറ്റ് ‘സൂം’ വഴിയായതിനാല്‍ പങ്കെടുക്കുന്നവര്‍ അവരവരുടെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയ ഡിവൈസുകള്‍ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. ഡിബേറ്റിനായി ഉപയോഗിക്കുന്ന ഡിവൈസ് ഡിസ്‌പ്ലേയില്‍ അവരവരുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here