പി പി ചെറിയാന്‍

ഗാല്‍വെസ്റ്റണ്‍(ഹൂസ്റ്റണ്‍ ): കുടുംബ അക്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന ഹാരിസ് കൗണ്ടി ജില്ലാ കോടതി ജഡ്ജി ഗാല്‍വെസ്റ്റണില്‍ അറസ്റ്റിലായി. ഹാരിസ് കൗണ്ടിയിലെ 228-ാമത് ജില്ലാ കോടതി ജഡ്ജി ഫ്രാങ്ക് അഗ്വിലാറാണ് ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്. ദേഹോപദ്രവം/കുടുംബ അക്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ടീച്ച്മാന്‍ റോഡിലെ 9600 ബ്ലോക്കിലാണ് സംഭവം. 1,500 ഡോളര്‍ ബോണ്ടില്‍ അഗ്വിലാര്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ടുണ്ട്. അഗ്വിലാറിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമല്ല. 2010 ല്‍ ഡേറ്റിംഗ് നടത്തിയിരുന്ന ഒരു സ്ത്രീയെ ആക്രമിച്ചതിന് അഗ്വിലാറിനെതിരെ നേരത്തെ കുറ്റം ചുമത്തിയിരുന്നു, എന്നാല്‍ പിന്നീട് ഹാരിസ് കൗണ്ടി ജൂറി ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here