പി പി ചെറിയാൻ

ഡാളസ്: ബുധനാഴ്ച ഉച്ചയ്ക്ക് ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവെപ്പിൽ 6 വയസ്സുകാരി മരിച്ചു. ഉച്ചയ്ക്ക് 2:40 ഓടെ വെടിവയ്പ്പിനോടനുബന്ധിച്ചു ഉദ്യോഗസ്ഥരെ വിളിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് നോർത്ത് ഫിറ്റ്‌സുഗ് അവന്യൂവിലെ 2100 ബ്ലോക്കിൽ എത്തിയ ഉദോഗസ്ഥർ പരിക്കേറ്റ ഒരു കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് 6 വയസ്സുകാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരിച്ചു. ഈ കൊച്ചു പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി കുട്ടികളും സുരക്ഷിതമല്ലാത്ത തോക്കും വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടിക്ക് എങ്ങനെ വെടിയേറ്റുവെന്ന് ഇപ്പോഴും അറിവായിട്ടില്ല. ഇതുവരെയും വെടിവെപ്പിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഡാലസ് പൊലീസ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here