മിസ്സൗറി: ഷെറിഫ് ഉള്‍പ്പെടെ മൂന്നു പേരെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിച്ചിരുന്ന ഏള്‍ ഫോറസ്റ്റിന്റെ ശിക്ഷ ബുധനാഴ്ച(മെയ് 11ന്) വൈകീട്ട് 7.30ന് നടപ്പാക്കി.
2002ലായിരുന്നു സംഭവം. മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു ഫോറസ്റ്റിന്റെ വെടിയേറ്റ് രണ്ടുപേര്‍ വധിക്കപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ഷെറിഫിനു നേരെയും പ്രതി വെടിയുതിര്‍ത്തു.
സുപ്രീം കോടതിയും, ഗവര്‍ണ്ണര്‍ ജെനിക്‌സനും വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
2016 ല്‍ സംസ്ഥാനത്തു നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
2013 നവംബര്‍ മുതല്‍ മിസ്സൗറിയില്‍ 16 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇതില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ 6 വധശിക്ഷയും ഉള്‍പ്പെടും. ഇതിനെ വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണരുടെ വസതിയിലേക്ക് തള്ളികയറുവാന്‍ ശ്രമിച്ച ഒരാളെ കയ്യാമം വെച്ചു അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.
വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here