ഹാലിഫാക്സ്∙ എഴുത്തുകാരനും ഗാനരചയിതാവുമായ ഫാ. ജോൺപിച്ചാപ്പിള്ളിയുടെ പുതിയ പുസ്തകങ്ങളായ ഇഗ്നൈറ്റ് യുവർ സ്പിരിറ്റ് (Ignite Your Spirit), കിൻഡിൽ യുവർ സ്പിരിറ്റ് (Kindle Your Spirit)എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാനഡയിലെ ഈസ്റ്റേൺ പാസേജ് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.

ഹാലിഫാക്സ് ആർച്ചുബിഷപ്പ് ആൻറണി മാൻസീനി പുസ്തകങ്ങൾ സംസ്ഥാന നിയമസഭാംഗം ജോയ്സ് ട്രീന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ച ചടങ്ങിൽ സിറ്റി കൗൺസിലർ ബിൽ കാഴ്സ്റ്റൺ, ഹാലിഫാക്സ് അതിരൂപത വികാരി ജനറാൾ ഫാദർ ജോൺ വില്ല്യംസ് എന്നിവർ ആശംസകൾ നേർന്നു.

ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ ഈ പുസ്തകങ്ങളുടെ അകത്താളുകളിൽ ബൈബിൾ അധിഷ്ഠിത സന്ദേശങ്ങളാണുള്ളത്. മുംബൈ സെന്റ് പോൾസ് പ്രസിദ്ധീകരണശാലയാണ് പ്രസാധകർ. ഫാദർ പിച്ചാപ്പിള്ളിയുടെ ആദ്യ രണ്ടു പുസ്തകങ്ങളാണ് സെന്റ് പോൾസ് പ്രസിദ്ധം ചെയ്ത ദി ടേബിൾ ഓഫ് ദി വേൾഡും (The Table of the Word), ലിവ് ഇൻസ്പയേഡ് ഓൾവേയ്സും (Live Inspired Always).

ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി എന്നീ ആൽബങ്ങളടക്കം നിരവധി ക്രിസ്തീയ ആൽബങ്ങളുടെ രചയിതാവായ ഫാദർ പിച്ചാപ്പിള്ളിക്ക് അന്താരാഷ്ട്ര മലയാളവേദിയുടെ 2007 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കാനഡയിലെ നോവാസ്കോഷ്യ സംസ്ഥാന ഗവൺമെന്റ് 2012 ലും 2013 ലും അദ്ദേഹത്തെ ആദരിച്ചു. ഇരുപത്താറു വർഷമായി കാനഡയിൽ താമസിക്കുന്ന ഫാദർ പിച്ചാപ്പിള്ളി ഈസ്റ്റേൺ പാസേജ് സെൻറ് ആൻഡ്രൂസ് ദേവാലയ വികാരിയാണ്. ഇദ്ദേഹം ഇടുക്കി തോക്കുപാറ സ്വദശിയാണ്.

വാർത്ത∙ബിനോയി സെബാസ്റ്റ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here