ന്യുയോർക്ക് ∙ ന്യുയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് യോങ്കേഴ്സിൽ (ഐഎഎംഎ) നിന്ന് ട്രസ്റ്റി ബോർഡിലേക്ക് രാജു സക്കറിയായും നാഷണൽ കമ്മറ്റിയിലേക്ക് എം. കെ. മാത്യുവും മത്സരിക്കുന്നു.

ഐഎഎംഎയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന രാജു സക്കറിയ ഫൊക്കാനയുടെ നാഷണൽ ട്രഷറർ, റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന എം. കെ. മാത്യു ഇപ്പോൾ ഐഎഎംഎയുടെ വൈസ് പ്രസിഡന്റും ഫൊക്കാന നാഷണൽ കമ്മറ്റി മെമ്പറുമാണ്.

തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീമിന് ഐഎഎംഎ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോർജ് ഉമ്മൻ പിന്തുണയും വിജയാശംസകളും നേർന്നു. രാജു സക്കറിയായുടെയും എം. കെ. മാത്യുവിന്റെയും സ്ഥാനാർത്ഥിത്വം തമ്പി ചാക്കോ ടീമിനും ഫൊക്കാനയ്ക്കും ശക്തി പകരുമെന്ന് പറഞ്ഞു.

വാർത്ത ∙ ജോർജ് ഓലിക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here