പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ടാക്സ് സെമിനാർ വിജ്ഞാനപ്രദമായി.

ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിൽ സംഘടിപ്പിച്ചിച്ച സെമിനാറിൽ ഹരി പിള്ള(സിപിഐ) ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചു വിശദീകരിച്ചു. ട്രംപിന്റെ ഭരണകാലത്തു നടപ്പാക്കിയ ചില പരിഷ്‌ക്കാരങ്ങൾ ഒഴികെ കഴിഞ്ഞ നാലുവർഷമായി ടാക്സ് റീട്ടേർണുകൾ സമർപ്പിക്കുന്നതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു ഹരി പിള്ള പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ധന നിക്ഷേപം നടത്തിയവർ തങ്ങൾക്കു ലഭിച്ച അധിക വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ ടാക്സ് റേറ്റർണുകൾ സമർപ്പിക്കുമ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പിള്ള പറഞ്ഞു. തുടർന്നു സദസ്യരിൽ നിന്നും ഉയർന്ന സംശയങ്ങൾക്ക് മറുപടി നൽകി.

ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം ആശംസിച്ചു . അസോസിയേഷന്റെ പുതിയ ഭാരവാഹികളായ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, അനശ്വർ മാമ്പിള്ളി, ജയ്സി രാജു, വിനോദ് ജോർജ് ദീപു രവീന്ദ്രൻ, സുബി ഫിലിപ്പ്, ദീപക് നായർ, ഫ്രാൻസിസ് അംബ്രോസ്, സാബു മാത്യു, ബേബി കൊടുവത്ത് ഐ വര്ഗീസ്, ഹരിദാസ് തങ്കപ്പൻ സൈമൺ ജേക്കബ്,ബോബൻ കൊടുവത്ത്, ടോമിനെല്ലുവേലിൽ, ജോർജ് ജോസഫ്, രാജൻ ഐസക്,പീറ്റർ നെറ്റോ, തോമസ് വടക്കേമുറി, ജോർജ് വര്ഗീസ്, ഇന്ത്യ പ്രെസ്സ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് ടോമി കളത്തുവീട്ടിൽ, കോശി പണിക്കർ, സന്തോഷ് പിള്ള എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. സെക്രട്ടറി മൻജിത് കൈനിക്കര നന്ദിപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here