അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദികയോഗം സാൻഫ്രാ ൻസിസ്‌കോ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാ പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്നു. വൈദീകരിൽ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, സഭാവിശ്വാസസംബന്ധമായ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചയ്ക്കും പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണർവിനും അതുവഴി ഭദ്രാസനത്തിന്റെ വളർച്ചക്കുമായുള്ള നിർദേശങ്ങൾ സമർപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻനിറുത്തി നടത്തപ്പെട്ട ഈ വൈദിക സംഗമം തികച്ചും ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്ന ഒന്നായിരുന്നുവെന്ന് അതിൽ പങ്കെടുത്ത ബഹുമാനപ്പെട്ട വൈദീകർ അഭിപ്രായപ്പെട്ടു.


ഫെബ്രുവരി 22 ന്‌  സന്ധ്യാപ്രാർത്ഥനയോടെ യോഗനടപടികൾ തുടങ്ങി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റവ. ഡോ. തോമസ് കോര ക്ലർജി സെക്രട്ടറി സ്വാഗതം പറഞ്ഞു. അഭിവന്ദ്യ ഇടവക മെത്രാപോലീത്താ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റവ. ഡോ. രൻജൻ മാത്യു അസി. വികാരി സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ, ഡാളസ് ‘മെന്റൽ ഹെൽത്ത് ഇഷ്യൂസ് ആന്റ് പാസ്റ്ററൽ കെയർ’ എന്ന വിഷയത്തെ ആസ്പദമായി നടത്തിയ പഠനക്ലാസ് ഏറെ വിജ്ഞാപ്രദമായിരുന്നു.

ഫെബ്രുവരി 23 ന്‌  ‘Confession the sacrament of healing’ എന്ന വിഷയത്തിൽ റവ. ഫാ. ഷിജു ചെറിയാൻ കൂളിയാട്ട് (തിയോളജിക്കൽ സെമിനാരി, വെട്ടിക്കൽ) നടത്തിയ ഓൺലൈൻ ക്ലാസ് ഏറെ അനുഗ്രഹകരവും ഹൃദയസ്പർശയുമായിരുന്നു. തുടർന്ന്   Holy Thursday and  priesthood എന്ന വിഷയത്തെ അടിസ്ഥാനമാക്കി റവ. ഫാ. ഡോ. ജസ്റ്റിൻ ലാസർ (സെന്റ് റോബർട്ട് ബെല്ലാർമൈൻ കാത്തോലിക് ചർച്ച്, ഫെർനാലേ, നെവാഡ) പ്രഭാഷണം നടത്തി. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം ബിസിനസ് മീറ്റും ആത്മീയഗീത പരിശീലനവും നടന്നു. ഈവനിംഗ് പ്രെയറിനുശേഷം റ. ഫാ. ഷെറി ഐസക്കിന്റെ ധ്യാനപ്രസംഗവും തുടർന്ന് വി. കുമ്പസാര വും നടന്നു. മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങ ളിൽ സുറിയാനി സഭാവിശ്വാസത്തിൽ യുവതലമുറയെ ഉറപ്പിച്ച് നിറുത്തുന്നതിനും സത്യവിശ്വാസം സംരക്ഷിക്കുന്നതിനുമായി നൂതനമായ പ്രവർത്തനപദ്ധതികളുമായി ബഹുമാനപ്പെട്ട  വൈദീകർ മാതൃകാപരവും അനുകരണീയവുമായ ജീവിതശൈലിയിലൂടെ ഇടവകയെ സേവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിവന്ദ്യ ഇടവക മെത്രാപോലീത്താ തിരുമനസുകൊണ്ട് വൈദീകരെ ഓർമ്മിപ്പിച്ചു.

ഈ ആത്മീയ കൂട്ടായ്മ വൻവിജയമാക്കി തീർക്കുന്നതിനായി പ്രവർത്തിച്ച ക്ലർജി സെക്രട്ടറി, ഭദ്രാസന ക്ലർജി കൗൺസിൽ അംഗങ്ങൾ, സാൻഫ്രാൻസിസ്‌കൊ സെന്റ് മേരീസ് ഇടവകാംഗങ്ങൾ, ഭരണസമിതി ഭക്തസംഘടനാഭാരവാഹികൾ തുടങ്ങിയ എല്ലാവരോടുമുള്ള നന്ദി ഭദ്രാസനത്തിന്റെ പേരിൽ രേഖപ്പെടുത്തുന്നതായി അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു.

ഫെബ്രുവരി 24 ന്‌  അഭിവന്ദ്യ മെത്രാപൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വി. ബലി അർപ്പണത്തോടെ മൂന്നുദിവസങ്ങളായി നടത്തപ്പെട്ട അനുഗ്രഹീതമായ ആത്മീയ കൂട്ടായ്മയ്ക്ക് സമാപനമായി. അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here