– പി. പി. ചെറിയാൻ)

ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവര്മെന്റ് ചെയറും ഹെലൻ കെല്ലർ അവാർഡ് ജേതാവുമായ ശോശാമ്മ ആൻഡ്രൂസിനും  ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ന്യൂ യോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുപറമ്പിലിനും ഡാളസിൽ ഊഷ്മളമായ വരവേൽപ് നൽകി.

ഗ്ലോബൽ ചെയർ പേഴ്സൺ എന്ന നിലക്ക് താൻ നേത്ര്വത്വം നൽകുന്ന  “സെന്റർ ഓഫ് എക്സെൽലേൻസ് ” ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി ശോശാമ്മ പറഞ്ഞു . ഇന്ത്യയിൽ നല്കാനിരിക്കുന്ന നൂറോളം തയ്യൽ മെഷിനുകൾ സ്ത്രീ എംപവറിന്റെ തുടക്കമാണെന്നും ലോകമെമ്പാടുമുള്ള ഇന്ത്യൻ സ്ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് ജനപ്രയോജന പരമായ പ്രൊജെക്ടുകൾ ചെയ്യുമെന്നും ശോശാമ്മ ആൻഡ്രൂസ് പറഞ്ഞു. കേരളത്തിലെ തയ്യൽ മാഷിനുകൾ നൽകുന്ന പരിപാടിക്ക് ഡോക്ടർ ടി പി നാരായണൻകുട്ടി (മുൻ കേരളാ ഫോറെസ്റ് ചീഫ്), മരിയമ്മ ഉമ്മൻ (ഉമ്മൻ ചാണ്ടിയുടെ മകൾ) എന്നിവരാണ് നേതൃത്വം നൽകുന്നത്. അമേരിക്കയിൽ നിന്നും 20 തയ്യൽ മാഷിനുകൾ നൽകാമെന്ന് ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറർ ടോം കോലേത് അറിയിച്ചു. സ്പോൺസർ ചെയ്യുവാൻ താല്പര്യം ഉള്ളവർ ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറർ ടോം കോലത്തിനെ വിളിക്കാവുന്നതാണ്.

ഗ്ലോബൽ പ്രസിഡന്റ് ഓഫ് ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പി. സി. മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം, അയ്‌പ്‌ സ്‌കറിയാ, തോമസ് മാത്യു, മേരി തോമസ്, എബ്രഹാം മാത്യു (രാജൻ) മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു.

ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ പ്രെസിഡന്റും ഗാർലാൻഡ് സിറ്റി കൗൺസിൽ സീനിയർ സിറ്റിസൺ ഡിസ്ട്രിക്ട് 3 കമ്മീഷണറും ആയ  പി. സി. മാത്യു വിനെ പൊന്നാട അണിയിച്ചു ആദരിച്ചു.  വര്ഗീസ് കയ്യാലക്കകം നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 732 822 9374.

LEAVE A REPLY

Please enter your comment!
Please enter your name here