പാരിസ്ഥിതിക സംരക്ഷണത്തിന്റെ ആവശ്യകത പുതു തലമുറയെ ഓർമിപ്പിക്കുന്നതിനൊപ്പം പുതുതലമുറയ്ക്ക് കൈമാറുന്നതിനുമായി ഭൗമദിനാചരണത്തോടനുബന്ധിച്ച് ഓക് കമ്യൂണിറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൊറോണേഷൻ ലേക്ക് സൈഡ് പാർക്കിലും ഗ്ളെനബിസ് ലാംഗ്‌ട്രി പാർക്കിലുമായിരുന്നു ശുചീകരണയജ്ഞം. ഹാൾട്ടൺ എൻവയൺമെന്റൽ കമ്മിറ്റി ആന്ഡ് പൗസ് ഫൗണ്ടേഷനിലൂടെ ഓൿവിൽ സിറ്റിയും യജ്ഞത്തിൽ പങ്കാളികളായി. ഒട്ടേറെ സ്കൂൾ കൂട്ടായ്മകളിൽനിന്നുള്ളവരും പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിനു പുറമെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും വിദ്യാർഥികൾക്കും യുവാക്കൾക്കും മുതിർന്നതലമുറയ്ക്കും ഉപകാരപ്രദമായ ബോധവൽകരണ പരിപാടികൾ ഒരുക്കുന്നതിലും ഓക് കമ്യൂണിറ്റി ശ്രദ്ധചെലുത്തിവരുന്നു.

പ്രസിഡന്റ് പ്രദീപ് നമ്പ്യാർ, ഫിനാൻഷ്യൽ ഓഫിസർ രാജേഷ് ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ ഭൗമദിനാചരണത്തിൽ പങ്കെടുത്തവരെ വരവേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here