-പി പി ചെറിയാൻ

വാഷിംഗ്ടൺ –  റിപ്പോർട്ടർമാർ “ഒരിക്കലും കരാർ പാലിക്കുന്നില്ല” എന്ന് പരാതിപ്പെട്ടുകൊണ്ട് പ്രസിഡൻ്റ് ബൈഡൻ. കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോയുമായുള്ള വ്യാഴാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഒരു പത്രപ്രവർത്തകൻ രണ്ടാമത്തെ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം. വൈറ്റ് ഹൗസ് പ്രസ് കോർപ്സിനെ ഇതിന്റെ പേരിൽ വിമർശികുകയും ചെയ്തു

ഹെയ്തിയിൽ യുഎസ് പിന്തുണയുള്ള സമാധാന പരിപാലന ശ്രമങ്ങളെ കുറിച്ച് ആദ്യം ചോദിച്ചു.  അന്താരാഷ്ട്ര ക്രിമിനൽ കോടതി തിങ്കളാഴ്ച സമർപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് അപേക്ഷയെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.


81-കാരനായ ബൈഡൻ 32 മിനിറ്റ് പരിപാടിയിൽ ആശയക്കുഴപ്പവും പ്രകോപനവും ആവർത്തിച്ച് പ്രകടിപ്പിക്കുകയും തൻ്റെ വൈസ് പ്രസിഡൻ്റിനെ “പ്രസിഡൻ്റ് കമലാ ഹാരിസ്” എന്ന് തെറ്റായി പരാമർശിക്കുകയും ചെയ്തു -റിപ്പോർട്ടറുടെ രണ്ടാമത്തെ ചോദ്യം തടയാൻ ശ്രമിക്കുന്നതിന് മുമ്പ്  കുറഞ്ഞത് എട്ടു  തവണയെങ്കിലും  ബൈഡൻ തെറ്റ് വരുത്തി.