ഹൂസ്റ്റൺ: ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻമലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ദേശീയ കോൺഫ്രൻസായ പി.സി.എൻ.എ.കെ യുടെ വിജയകരമായ നടത്തിപ്പിനും, അനുഗ്രഹത്തിനു വേണ്ടിയും 19 ബുധൻ മുതൽ 29 ശനി വരെ ഹൂസ്റ്റൺ പട്ടണത്തിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ വെച്ച് ഉപവാസ പ്രാർത്ഥനകൾ നടത്തപ്പെടും.എല്ലാദിവസവും വൈകിട്ട് ഏഴു മുതൽ 9 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ മാത്യു ജോൺ, കെ. സി തോമസ്, ജെയിംസ് മുളവന, ഷിജു വർഗീസ്, ഫിന്നി വർഗീസ്, സാം കുമരകം തുടങ്ങിയവർ പ്രസംഗിക്കും.

19ന് ശാരോൺ ഫെലോഷിപ്പ് സഭയിലും 20 മുതൽ 22 വരെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ സഭയിലും 23 ന് സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലും, 24ന് ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിലും, 25 മുതൽ 26 വരെ ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭയിലും, 27, 28 തീയതികളിൽ എബനേസർ അസംബ്ലി ഓഫ് ഗോഡ് സഭയിലും സമാപന ദിവസമായ 29 ന് ഐ.പി.സി ഹെബ്രോൺ സഭയിലും വെച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും ഉള്ളതായ വിശ്വാസികളും ശുശ്രൂഷകന്മാരും ഉപവാസ പ്രാർത്ഥനകളിൽ സംബന്ധിക്കണമെന്ന് പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, പാസ്റ്റർ കെ. വി ജോയിക്കുട്ടി, പി .കെ തോമസ് എന്നിവർ അറിയിച്ചു .