ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ­ സ്റ്റാറ്റന്‍ ഐലന്ഡ് െ്രെകസ്റ്റ് ദി കിംഗ്­ ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22 ഞായറാഴ്ച്ച ഭക്തിപൂര്‍വ്വം കൊണ്ടാടി. കൈപ്പുഴ ഫൊറോനാ വികാരി റവ. ഫാ. തോമസ്­ പ്രലേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 1.30 ന് ഇസിലിന്‍ സെന്റ്­ സിസിലിയാ ദൈവാലയത്തില്‍ വച്ചാണ് നടത്തപ്പെട്ടത്. പ്രമുഖ സംഗീതജ്ഞനും വാഗ്മിയുമായ ഫാ. തദേവൂസ് അരവിന്ദത്ത് തിരുനാള്‍ സന്ദേശം നല്‍കി. സെന്റ്­ സിസിലിയാ ഇടവക വികാരി ഫാ. തോമസ്­ നടുവിലേടത്ത് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദത്തിന് കാര്‍മ്മികത്വം വഹിച്ചു. തിരുനാളിന്റെ ഭാഗമായി ആഘോഷപൂര്‍വ്വമായ പ്രദിക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഫാ. റെനി കട്ടേല്‍ (മിഷന്‍ ഡയറക്ടര്‍), അലക്‌സ് നെടുംതുരുത്തില്‍ (കൈക്കാരന്‍ & പ്രസുദേന്തി), മനോജ്­ നടുപ്പറമ്പില്‍ (കൈക്കാരന്‍), ജെയ്‌സണ്‍ വടക്കേടം (പ്രസുദേന്തി), സണ്ണി തേക്ക്‌നില്‍ക്കുന്നതില്‍ (പ്രസുദേന്തി), ജോസ് വടക്കേടം (പ്രസുദേന്തി), ഡേവിഡ് മൈക്കുഴിയില്‍ (പ്രസുദേന്തി) എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.

getNewsImages (2)

LEAVE A REPLY

Please enter your comment!
Please enter your name here