ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ഒരുക്കുന്ന വൈഫൈ ഷോയ്ക്ക് മെയ് 29-ന് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മണിക്ക് തിരശീല ഉയരുന്നു.

അമേരിക്കയില്‍ തന്നെ ആദ്യമായി നാല് ചാരിറ്റി പ്രൊജക്ടിന് ആതിഥേയത്വം വഹിക്കാന്‍, തികച്ചും അഭിമാനകരമായ ദൗത്യം പ്രശംസനീയമായ വിധത്തില്‍ നിറവേറ്റുവാന്‍ കൈരളി ആര്‍ട്‌സ് ക്ലബിന് കഴിഞ്ഞു എന്നത് ജനഹൃദയങ്ങളില്‍ അവലോകനം ചെയ്യപ്പെട്ടുകഴിഞ്ഞു.

പുതുമനിറഞ്ഞ കലോപഹാരം “വൈ ഫൈ’ എന്ന ഹാസ്യ-നൃത്ത-സംഗീത ഷോയിലേക്ക് എല്ലാ മലയാളി സമൂഹത്തേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കാണികളുടെ സമയത്തിന് വിലകൊടുത്തും എല്ലാത്തരം പ്രേക്ഷകര്‍ക്കും കുളിര്‍മഴ പെയ്തിറങ്ങുന്ന, ശുദ്ധ നര്‍മ്മത്തിന്റെ അതിരില്ലാ ആര്‍പ്പുവിളികള്‍ അനായാസമാക്കിയ ബ്ലാക് ആന്‍ഡ് വൈറ്റ് ടീമും, ആലാപന മാന്ത്രികസ്പര്‍ശം വേദികളില്‍ നിറസാന്നിധ്യമാക്കിയ ശ്രീനാഥ്, വൃന്ദ, അന്‍വര്‍ എന്നിവര്‍ ഉള്‍പ്പടെ, മലയാള സിനിമാരംഗത്തെ പുത്തന്‍തലമുറയിലെ നായക സങ്കല്‍പ്പത്തെ ഉടച്ചുവാര്‍ക്കുന്ന രൂപഭാവങ്ങളുള്ള ഉണ്ണിമുകുന്ദന്‍, ദൃശ്യം എന്ന ഒറ്റസിനിമയിലൂടെ മലയാളി മനസ്സിന്റെ മനംകവര്‍ന്ന ഷാജോണ്‍, റൊമാന്റിക് ഹീറോ എന്ന സങ്കല്‍പ്പത്തിന് ആവേശമായ യുവനായകന്‍ കൈലാഷ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, തത്സമയം ഒരു പെണ്‍കുട്ടി, മഴയറിയാതെ തുടങ്ങിയ നാല്‍പ്പത്തഞ്ചോളം സിനിമകളില്‍ ഓര്‍മ്മകളുടെ ഓര്‍മ്മക്കുറിപ്പുമായി മലയാളി മനസ്സില്‍ മായാതെനില്‍ക്കുന്ന ശ്വേതാ മേനോന്‍, ശ്രീധന്യ, വിഷ്ണുപ്രിയ, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങി യുവഹൃദയങ്ങളില്‍ ഉല്ലാസത്തിന്റെ പൂത്തിരി കത്തിച്ച് മലയാള സിനിമാരംഗത്ത് വാണരുളുന്ന മുപ്പതില്‍പ്പരം കലാകാരികളോടൊപ്പം വൈവിധ്യങ്ങളിലെ ഏകത്വം സമന്വയിപ്പിച്ച ഈവര്‍ഷത്തെ ഒരേയൊരു എന്റര്‍ടൈന്‍മെന്റ് കോമ്പോ ആസ്വദിക്കുവാന്‍ കൈരളി ആര്‍ട്‌സ് ക്ലബ് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജു ഇടിക്കുള, പ്രോഗ്രാം അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ചെറിയാന്‍ മാത്യു, പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു. സെക്രട്ടറി വര്‍ഗീസ് സാമുവേല്‍ അറിയിച്ചതാണ് ഈ വിവരം.

image

LEAVE A REPLY

Please enter your comment!
Please enter your name here