Wednesday, May 8, 2024
spot_img
Home ന്യൂസ്‌ കേരളം മാത്യു ടി.തോമസ് ജനതാദള്‍ (എസ്) മന്ത്രി

മാത്യു ടി.തോമസ് ജനതാദള്‍ (എസ്) മന്ത്രി

66
0

തിരുവനന്തപുരം:ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാത്യ.ടി.തോമസിനെ മന്ത്രിയാക്കാന്‍ ജനതാദള്‍ (എസ്) തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ നടത്തി.

കഴിഞ്ഞ ടേം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുമാണ് മാത്യു.ടി.തോമസിനെ പരിഗണിക്കാന്‍ കാരണം

മന്ത്രി സ്ഥാനത്തിനായി ജനതാദളില്‍ കെ.കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും അവകാശവാദം ഉന്നയിച്ചത് ഏറെ അനിശ്ചിതത്വങ്ങള്‍ക്കിടയാക്കിയിരുന്നു.

തര്‍ക്കം മൂലം തീരുമാനം ദേശീയനേതൃത്വത്തിന് വിട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മാത്യു.ടി.തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

നേരത്തെ വി.എസ് മന്ത്രി സഭയില്‍ ഗതാഗത മന്തിയായിരുന്ന മാത്യു.ടി.തോമസ് തിരുവല്ലയില്‍ നിന്നാണ് തിരഞ്ഞെടുത്തത്.കേരളാ കോണ്‍ഗ്രസിലെ ജോസഫ് എം പുതുശ്ശേരിക്കെതിരെ 8242 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

വി.എസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി ബസ്ചാര്‍ജ് കുറച്ച മന്ത്രിയായിരുന്നു മാത്യ.ടി.തോമസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here