ഫിനിക്‌സ്: നൊന്തു പ്രസവിച്ച മൂന്നു കുരുന്നുകളെ കുരുതി കൊടുത്തശേഷം മാതാവ് സ്വയം മുറിവേല്‍പിച്ചു ആത്മഹത്യക്ക് ശ്രമിച്ച സംഭവം നോര്‍ത്ത് ഫീനിക്‌സില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

ഇന്ന് (ജൂണ്‍ 2 വ്യാഴം) രാവിലെ രണ്ടുമാസവും, അഞ്ചും, എട്ടും വയസ്സുള്ള മൂന്നു കുട്ടികളുടെ ചലനമറ്റ ശരീരങ്ങളാണ് വീട്ടിലെ ക്ലോസ്സറ്റില്‍ നിന്നും കണ്ടെടുത്തതെന്ന് ഫീനിക്‌സ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി വ്യത്യസ്ഥ സ്യൂട്ട്‌കേസ്സിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഈ കേസ്സില്‍ പ്രതിയെന്ന ഇരുപത്തി ഒമ്പതുവയസ്സുള്ള മാതാവിനെ പോലീസ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതോടെ കേസ്സ് ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് പോലീസ് കരുതുന്നത്.

ജോലിയില്‍ നിന്നും സഹോദരിയുടെ വീട്ടില്‍ എത്തിയ സഹോദരനാണ് സംഭവം പോലീസില്‍ അറിയിച്ചത്. കുട്ടികളെ സ്‌നേഹത്തോടെയാണ് അമ്മൂമ്മ വളര്‍ത്തിയിരുന്നതെന്നും, അതിനു പ്രത്യേക നന്ദിയുണ്ടെന്നും സംഭവത്തിനു മുമ്പു മാതാവ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് പോലീസ് സെര്‍ജന്റ് ട്രന്റ് ക്രംബ് പറഞ്ഞു.

പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here