ഡാലസ്: ഡാലസ് സെന്‍റ് മേരീസ് വലിയ പള്ളി വികാരിയും, ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ റവ.ഫാ. രാജു ദാനിയേല്‍ പൗരോഹിത്യത്തിന്‍റെ മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു.

കാലം ചെയ്ത ദാനിയേല്‍ മോര്‍ പീലക്സിനോസില്‍ നിന്നും 1984-ല്‍ ശെമ്മാശപട്ടവും, 1986-ല്‍ ഫിലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിയില്‍ നിന്നും കശീശപട്ടവും സ്വീകരിച്ച ഫാ. രാജു ദാനിയേല്‍ 1996-ല്‍ അമേരിക്കയിലെത്തി.

സഭാരംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. രാജു ദാനിയേല്‍ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, 1976 മുതല്‍ 1978 വരെ അഖില കേരള ബാലജനസഖ്യം ജനറല്‍ സെക്രട്ടറി, ബാലികാ സമാജം വൈസ് പ്രസിഡന്‍റ്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വടുതല മേലേതില്‍ പരേതനായ വി.ജി. ദാനിയേലിന്‍റേയും, ചിന്നമ്മ ദാനിയേലിന്‍റേയും മകനായി ജനിച്ച ഫാ. രാജു ദാനിയേല്‍ ഉള്ളനാട് സെന്‍റ് ജോണ്‍സ്, വയലത്തല മാര്‍ സേവേറിയോസ് എന്നീ ദേവാലയ പൂര്‍ത്തീകരണത്തിലും നേതൃത്വം നല്‍കി. ഡാലസ് എം.ജി.എം ഓഡിറ്റോറിയം, തുമ്പമണ്‍ എം.ജി.എം ഓഡിറ്റോറിയം, മല്ലശേരി എം.ജി.എം ഓഡിറ്റോറിയം എന്നിവയുടെ ഒരുനിര തന്നെ അച്ചന്‍റെ കര്‍മ്മനേതൃത്വത്തില്‍ ഒരുങ്ങിയിട്ടുണ്ട്.

തുമ്പമണ്‍ പുതിയ അരമന മന്ദിരം, ദാനിയേല്‍ മാര്‍ സ്മാരക മന്ദിരം എന്നിവയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഉള്ളനാട്, വടലത്തല, കലിലയം, മല്ലശേരി, കുമ്പഴ, മുളന്തറ, വെട്ടിപ്പുറം, നാറാണംമൂഴി, ഡാലസ് സെന്‍റ് ഗ്രിഗോറിയോസ് തുടങ്ങിയ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ച റവ.ഫാ. രാജു ദാനിയേലിന്‍റെ സഹധര്‍മ്മിണി വയലത്തല മഠത്തിലേത്ത് പരേതരായ എം.സി മാത്യുവിന്‍റേയും മറിയാമ്മ മാത്യുവിന്‍റേയും മകള്‍ സാറാമ്മയാണ്. സെമിനാരിയന്‍ ലിജിന്‍ രാജു, ജുവല്‍ രാജു, അഖില്‍ രാജു എന്നിവര്‍ മക്കളാണ്.

ഫാ. രാജു ദാനിയേല്‍ ഡാലസ് കേരള എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡന്‍റ്, സൗത്ത് വെസ്റ്റ് ഭദ്രാസന ഫണ്ട് റൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here