ന്യു യോര്‍ക്ക്: ഒസ്കര് മാത്രുകയില്‍ ഫിലിം അവാര്‍ഡ് നിശയും വെറൈറ്റി ഷോയുമായി ഫ്രീഡിയ എന്റര്ടെയിന്മെന്റ്സ്. ജൂലൈ 23 നു ചിക്കാഗൊയിലും 24 നു ന്യു യോര്‍ക്കിലും നടത്തുന്ന അവര്‍ഡ് നിശയില്‍ മലയാളത്തിലെ യുവ നായികമാരും നായകരും പങ്കെടുക്കും. ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മാത്രുകയിലുള്ള ശില്പവുമാണു സമ്മാനിക്കുക. ന്യു യോര്‍ക്കിലെ പരിപാടിയില്‍ ദുല്‍ക്കര്‍ സല്‍മാനും ചിക്കാഗോയില്‍ കുഞ്ചാക്കൊ ബോബനും നേത്രുത്വം നല്‍കും.
‘ചാര്‍ളി’യില്‍ വ്യത്യസ്ഥ കഥാപാത്രത്തെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ദുല്‍ക്കറിനൊപ്പം എന്നു നിന്റെ മൊയ്തീനിലെ വേഷത്തിനു സ്റ്റേറ്റ് അവാര്‍ഡ് നേടിയ പാര്‍വതിയും അണിനിരക്കും. ഭാവന, രമ്യ നമ്പീശന്, ആന്‍ അഗസ്റ്റിന്, ദിവ്യ മേനോന്, ആതിര എന്നിവര്‍ക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ മാര്ട്ടിന് പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാര്‍ഡ് നേടിയ ജോമോന് ടി. ജോണ്‍, തിരക്കഥക്ക് അവര്‍ഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകന് ഗോപീസുന്ദര്‍ തുടങ്ങി രണ്ടു ഡസനൊളം കലാകാരന്മാരാണു അവാര്‍ഡ് നിശക്കു ചാരുത പകരുക.
ഇതോടനുംബന്ധിച്ച് താരങ്ങളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വ്യത്യസ്ഥ പരിപാടികള്‍ അമേരിക്കയില്‍, ആദ്യത്തെ അനുഭവമായിരിക്കുമെന്നു സംഘാടകര്‍ ഉറപ്പു പറയുന്നു. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരായതിനാല്‍ എല്ലാവര്ക്കും തന്നെ വിസയുണ്ട്. അതിനാല്‍ പരിപാടി റദ്ദാകുമെന്ന ആശങ്കക്കും അടിസ്ഥാനമില്ല. ന്യു യോര്‍ക്കില്‍ വച്ച് ഫഌവഴ്സ് ടി.വിയുടെ ലോഞ്ചിംഗും നടക്കും. ഫഌവഴ്സ് ടി.വി. സാരഥി ശ്രീകണ്ടന് നായരും മറ്റും പങ്കെടുക്കും.
വിവരങ്ങള്‍ക്ക്: ആനി ലിബു (347) 6401295; സജി (516) 6063268; ജയന് മുളങ്ങാട് (630) 6405007; ഡയസ് ദാമോദരന്‍ (832) 6439131