ലോസ് ആഞ്ജൽസ്: ലാസ് വേഗാസിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപനു നേരെ വധശ്രമം. പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കു പിടിച്ചുപറിച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച പത്തൊമ്പതുകാരനായ ബ്രിട്ടീഷുകാരൻ മൈക്കേൽ സാൻഡ്ഫോഡിനെ പൊലീസ് കീഴടക്കി.

അറസ്‌റ്റിനു ശേഷം താൻ കാലിഫോർണിയയിൽ നിന്നും ലാസ്‌വേഗാസിൽ എത്തിയത് ട്രംപിനെ കൊല്ലാനാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലാസ്‌ലാഗാസിലെ റാലിക്കിടയിൽ തന്റെ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നാൽ വീണ്ടും ട്രംപിനെ കൊല്ലാനായ് ഫീനിക്‌സിലെ റാലിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റും വാങ്ങിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. യു.എസ് മാദ്ധ്യമങ്ങളിൽ കാണിക്കുന്ന ദൃശ്യങ്ങളിൽ മെലിഞ്ഞ ബ്രൗൺ മുടിയുള്ള, ചാരനിറത്തിലുള്ള ടി- ഷർട്ട് ധരിച്ച ഒരാളെ കൈ പുറകിൽ കെട്ടിയ നിലയിൽ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here