അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും രണ്ടാമത്തെ വൈസ് പ്രസിഡന്റുമായിരുന്ന തോമസ് ജഫെഴ്സന്റെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുടർച്ച അവകാശപ്പെടുന്ന ഡെമോക്രാറ്റുകളുടെ ആദ്യ പ്രസിഡന്റ് 1829 മുതൽ 1837 വരെ സ്ഥാനത്തിരുന്ന ‘ആൻഡ്ര്യൂ ജാക്സൺ’ ആയിരുന്നു. വിൽസണും കെന്നഡിയും ജിമ്മി കാർട്ടറും ഫ്രാങ്ക്ലിൻ റൂസ്വേൽറ്റും അടക്കം ബിൽ ക്ലിന്റൺ വരെ നീളുന്ന ഒരു നീണ്ട പ്രഗല്ഭ പ്രസിഡന്റ് നിരയുടെ പിന്തുടർച്ചക്കാരനായാണ് ഒബാമ എത്തിയത്. 1993 മുതൽ 2001 വരെ ഐക്യനാടുകളുടെ നാൽപ്പത്തി രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ജനകീയനും താരതമ്യേന യുവാവുമായിരുന്ന ബിൽ ക്ലിന്റന്റെ ഭാര്യയും അമേരിക്കൻ സെനറ്റ് അംഗവുമായ 67 വയസ്സുകാരി ഹിലരി ഡെയ്ൻ റോഡം ക്ലിന്റൺ എന്ന ഹിലരി ക്ലിന്റൺ ആണ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഇന്നത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി.

2009 ജനവരി 21 മുതൽ 2013 ഫെബ്രുവരി 1 വരെ 67ആമത് യുഎസ് സെക്രട്ടറി എന്ന പദവിയിൽ സേവനമനുഷ്ടിച്ച ഹിലരി 2000ഇൽ ഐക്യനാടുകളുടെ പ്രഥമ വനിതയായിരിക്കുമ്പോൾ തന്നെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ വനിതയായിരിക്കുമ്പോൾ ഏതെങ്കിലുമൊരു നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ്വ നേട്ടത്തിന് ഉടമയായിരുന്നു ഹിലരി. മാത്രവുമല്ല ന്യൂയോർക്ക് സംസ്ഥാനത്ത് നിന്നുമുള്ള ആദ്യ വനിതാ സെനറ്റർ ആണ് അഭിഭാഷക കൂടിയായ ഹിലരി ക്ലിന്റൺ. ഇതാദ്യമായല്ല ഹിലരി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്.

2008 ജനുവരി 20 നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്ന ഹിലരി ജൂൺ 7 നു കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബരാക്ക് ഒബായ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിൻവാങ്ങുകയായിരുന്നു.

ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സ്ഥാനാർഥി സാധ്യതാ ലിസ്റ്റിൽ ഇടം കണ്ടെത്തിയ മറ്റൊരു പ്രമുഖ വ്യക്തിയാണ് ബേർണി സാന്റെഴ്സൺ എന്ന എഴുപത്തിനാലുകാരൻ. അമേരിക്കൻ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സ്വതന്ത്രനായി പ്രവർത്തിച്ച അദ്ദേഹം 2005 മുതൽ ഡെമോക്രാറ്റിക് പാർട്ടി മെമ്പറും ഇപ്പോൾ ‘വെർമോലണ്ട്’ഇൽ നിന്നുമുള്ള സെനറ്ററുമാണ്. യുഎസ് സെനറ്റിലെ ഒരു അനിഷേധ്യ സാന്നിധ്യമായ സാന്റെഴ്സൺ 2015 ഇൽ സെനറ്റ് ബഡ്ജറ്റ് കമ്മറ്റിയിൽ റാങ്കിംഗ് മൈനോരിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസ് രാഷ്ട്രീയത്തിൽ, പാർട്ടികയിലെ രണ്ടാമത്തെ സീനിയർ അംഗമാണ് റാങ്കിംഗ് മെമ്പർ. 2013 മുതൽ 2015 വരെ സെനറ്റ് വെറ്ററൻസ് അഫയേഴ്സ് കമ്മറ്റിയുടെ ചെയർമാൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിൽ താരതമ്യേന സോഷ്യലിസ്റ്റ് നിലപാടുകൾ ഉയര്ത്തി പ്പിടിക്കുന്ന സാന്റെഴ്സൺ സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് വാദിയായിതന്നെയായാണ് പ്രഖ്യാപിച്ചത്. ഭിന്നലിംഗക്കാർക്ക് അടക്കമുള്ള മനുഷ്യാവകാശ ശബ്ദങ്ങളിൽ സാന്റെഴ്സൺന്റെ നിലപാട് വേറിട്ടതായിരുന്നു.

സാമ്പത്തിക നയങ്ങളിൽ താരതമ്യേന ഇടതുപക്ഷ സമീപനം സ്വീകരിക്കുന്ന സാന്റെഴ്സൺ യുഎസ് വിദേശ നയങ്ങളുടെ പ്രധാന വിമർശകനാണ്. ഇറാഖ് യുദ്ധത്തെ കുറിച്ച വ്യത്യസ്ഥ നിലപാടും സാന്റെഴ്സണെ വേറിട്ട് നിർത്തി. ലോക രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ചേരിക്ക് പ്രൈമറികളുടെ മധ്യത്തിൽ സാന്റെഴ്സൺ ലഭിച്ച സ്വീകാര്യത ആവേശം നല്കിയിരുന്നു. ഒട്ടനവധി പ്രൈമറികളിൽ ഹിലാരിക്ക് വെല്ലുവിളി ഉയർത്തി സാന്റെഴ്സൺ യുവാക്കളുടെ അടക്കമുള്ള പിന്തുണ കൗതുകമുണർത്തുയന്നതാണ്. എങ്കിലും ഏപ്രിൽ മാസത്തിനു ശേഷം നടന്ന പ്രൈമറികളിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാന്റെഴ്സൺ കഴിഞ്ഞില്ല. മേരി ലാന്റ് ഗവർണ്ണർ ആയിരുന്ന മാർട്ടിൻ ഒമല്ലെ, Rhod Island ഗവർണ്ണർ ആയിരുന്ന ലിങ്കൺ ഷഫീ, എഴുത്തുകാരനും യുഎസ് സെനറ്ററും ആയിരുന്ന ജിം വെബ്ബ് തുടങ്ങിയവരും മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രൈമറികൾക്കിടെ പിന്മാറുകയായിരുന്നു.

ഇവർക്ക് പുറമേ ബിസിനസുകാരനായ റോക്കി ഡെ ലാ ഫുവെന്തേ, അമേരിക്കൻ ചെസ് പ്ലെയറായ സാം സ്ലോൻ, ബിസിനസുകാരനായ വില്ലി വിത്സൺ എന്നിവരെ കൂടാതെ 2012 ഇൽ ഒബാമയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ ജോൺ വോൾഫ് ജൂനിയർ തുടങ്ങിയവരൊക്കെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരാർഥിയായി പട്ടികയിൽ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞു കേട്ട പേരുകളാണ്. എങ്കിലും ഹിലരി എന്ന പേര് അമേരിക്കൻ ജനതയുടെ മനസ്സിൽ സ്ഥാനം പിടിച്ചു എന്ന് തന്നെ ഉറപ്പിക്കാൻ കുറച്ചു സമയം കൂടി നാം കാത്തുനില്ക്കേണ്ടി വരും .

LEAVE A REPLY

Please enter your comment!
Please enter your name here