ന്യൂജേഴ്സി: ചക്കുപുരയ്ക്കല്‍ ക്രിയേഷന്‍സിന്‍റെ ‘ജീസസ് ക്രൈസ്റ്റ്’ എന്ന ഭക്തിഗാന ആല്‍ബത്തിന്‍റെ ഔദ്യോഗിക പ്രകാശന കര്‍മ്മം നിരവധി മലയാളികളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ജൂണ്‍ 25-നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ന്യൂജേഴ്സി സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ അഭിവന്ദ്യ പിതാവിന് ചക്കുപുരയ്ക്കല്‍ കുടുംബങ്ങളുടെ പേരില്‍ ആദ്യ കോപ്പി ജോണി ചക്കുപുരയ്ക്കല്‍ നല്‍കി.

വത്സ തെക്കനിയില്‍ അതിമനോഹരമായി രചന നിര്‍വഹിച്ചിരിക്കുന്ന ഈ സ്നേഹവിരുന്നിന്, പ്രസിദ്ധ സംഗീത സംവിധായകന്‍ ജെ.എം. രാജു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. വിജയ് യേശുദാസ്, ലത, ആലാപ് രാജു, ശ്വേത, കെസ്റ്റര്‍, ജോണി ചക്കുപുരയ്ക്കല്‍, ലിജേഷ് കുമാര്‍, ലൈസി, മണിക്കുട്ടി, ജെ.എം. രാജു എന്നിവരാണ് ഈ സംഗീത ആല്‍ബത്തിലെ ഗായകര്‍.

ആല്‍ബത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി ചക്കുപുരയ്ക്കല്‍ 0049 178 5433 658 (ജര്‍മനി), 0049 223 9034 630 (ജര്‍മനി) (ഇമെയില്‍: jc-int@gmx.net)

musicalbum_pic2

LEAVE A REPLY

Please enter your comment!
Please enter your name here