ന്യൂ ജേഴ്‌സി : എല്മവൂഡ് പാർക്  മെമ്മോറിയൽ ഹൈസ്കൂളിൽ നിന്നും മികച്ച അക്കാദമിക് മികവോടെ മലയാളിയായ റെയ്‌ച്ചൽ  ജെയിംസ്  വാലിഡിക്ടേറിയനായി ഗ്രാജുവേറ്റ് ചെയ്തു. അക്കാദമിക് ഇതര വിഭാഗങ്ങളിലും  സ്വന്തം കഴിവ് തെളിയിച്ച റെയ്‌ച്ചൽ ഗ്രാജുവേഷൻ സെറിമോണയിൽ  തന്റെ വാലിഡിക്ടറി സ്പീച്ചിൽ തന്റെ മാതാപിതാക്കൾക്കും ടീച്ചേഴ്‌സിനും തന്റെ ഈ നേട്ടത്തിൽ ഉള്ള വലിയ പങ്ക് എടുത്തു പറഞ്ഞു, സൺഡേ സ്കൂൾ, വെക്കേഷൻ ബൈബിൾ ക്ലാസുകൾ തുടങ്ങിയ  വിശ്വാസ സംബന്ധമായ  കാര്യങ്ങളിലും  റെയ്‌ച്ചൽ  ജെയിംസ് വളരെ മികവ് പുലർത്തുന്നുണ്ടെന്നു മാതാപിതാക്കളായ ജെയിംസ് വർഗീസും അച്ചാമ്മ ജെയിംസും പറഞ്ഞു, 
യുണൈറ്റഡ് സ്റ്റേറ്റ്സ്  പോസ്റ്റൽ  സർവിസിൽ ജീവനക്കാരനായ  ജെയിംസ് വർഗീസും സെൻറ് ജോസഫ് റീജിയണൽ മെഡിക്കൽ ഹോസ്പിറ്റലിൽ ജീവനക്കാരിയായ അച്ചാമ്മ ജെയിംസിന്റെയും രണ്ടു മക്കളിൽ മൂത്ത മകൾ  റീബ ജെയിംസ് സ്റ്റീവൻസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here