ഹ്യൂസ്റ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 3 മണി വരെ ഷുഗര്‍‌ലാന്‍ഡ് എല്‍ക്കിന്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു. മലയാളികളുടെ പ്രിയങ്കരനായ സാഹിത്യകാരന്‍ എം. മുകുന്ദന്റെു പതിനെട്ടോളം ചെറുകഥകള്‍ ഇംഗ്ലിഷിലേക്ക് വിവര്‍ത്തനം ചെയ്ത് ശ്രദ്ധേയനായ പ്രൊഫ. ഡോ. ഡോണ്‍ ഡേവിസ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, യുണിവേഴ്‌സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിന്‍) മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്‍‌കുന്നതാണ്. 

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത്  കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതിനായി എല്‍ക്കിന്‍സ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയവും കാഫറ്റീരിയായും ഉപയോഗപ്പെടുത്തി ഓണാഘോഷം ഗംഭീരമാക്കാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിക്കുന്നുവെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു.

ഹ്യൂസ്റ്റനിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളോടൊപ്പം, കലാപരിപാടികളവതരിപ്പിക്കാന്‍ താല്പര്യമുള്ള അസ്സോസിയേഷന്‍ അംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: അനില്‍ ജനാര്‍ദ്ദനന്‍ 281-507-9721, തോമസ്‌ ചെറുകര 832-641-3512, ജിനു തോമസ്‌ 713-517-6582, തോമസ്‌ സഖറിയ 713-550-4058, റെനി കവലയില്‍ 281-300-9777.

LEAVE A REPLY

Please enter your comment!
Please enter your name here