പാറിപ്പറന്നിരുന്ന തുമ്പി ഞാന്‍
പണ്ട്
എന്‍റെ മൃദുലമാംവാലില്‍
നൂല്‍കെട്ടി ആവോളം-
കല്ലുകള്‍ പൊക്കിയെടിപ്പിച്ചു
ധനാഢ്യനായ് നീ …………..
വികലമാക്കിയ
എന്‍റെ വാലിനും ചിറകിനും
ഇന്നു പറന്നുയരാന്‍ കഴിയാത്ത
നിയമച്ചരടുകള്‍
ക്രൂരവിനോദക !
ഇന്നു ഞാന്‍ പൊറുക്കും
കല്ലുകളില്‍ നൂറില്‍ മുപ്പതോളം
നിനക്കു നിര്‍ബന്ധനിയമനികുതി
അതിലൊട്ടുമില്ലോ വിയര്‍പ്പിന്‍ ഗന്ധം
അന്നു നീ എന്‍റെ പിറകില്‍ ബന്ധിച്ച
ചരടിനും ചങ്ങലയ്ക്കും
ഇന്നുമില്ല വിശ്രമം
അനുസ്യുതമതിന്നും ചലിക്കുന്നു
അന്തമായൊരുമെഗാസീരിയല്‍ പോലെ

LEAVE A REPLY

Please enter your comment!
Please enter your name here