ഡാളസ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ നിന്നും 1776 ജൂലായ് 4ന് അമേരിക്ക സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 240-മത് വാര്‍ഷീകാഘോഷങ്ങള്‍ക്ക് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സിറ്റികളില്‍ തുടക്കം കുറിച്ചു.
രാജ്യമെമ്പാടും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു റാലികളും, വൈവിധ്യമാര്‍ന്ന കരിമരുന്നു പ്രയോഗവും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
അമേരിക്കന്‍ റവലൂഷനെ തുടര്‍ന്നു പതിമൂന്ന് കോളനികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും 1776 ജൂലായ് രണ്ടിനാണ് നിയമപരമായി വേര്‍പിരിഞ്ഞത്. ജൂലായ് 4ന് കോണ്‍ടിനന്റല്‍ കോണ്‍ഗ്രസും, ഡിക്ലറേഷല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സും അംഗീകരിച്ചു.
 
കുടുംബാംഗങ്ങള്‍ ഒത്തുചേരുന്നതിനും, സന്തോഷം പങ്കിടുന്നതിനും സ്വാതന്ത്ര്യദിനം അവസരമൊരുക്കുന്നു. ജൂലായ് 4ന് പൊതു അവധിയായി അംഗീകരിച്ചിട്ടുണ്ട്.
getNewsImages
getNewsImages (1)

LEAVE A REPLY

Please enter your comment!
Please enter your name here