ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ഈവര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 8 മുതല്‍ 10 വരെ നടക്കും. ഈവര്‍ഷത്തെ ചിന്താവിഷയം “Deep Sea Discovery- God is with me wherever I Go’ എന്നതാണ്. ഗാനങ്ങളും പഠനങ്ങളും, മറ്റ് രസംപകരുന്ന പരിപാടികളുമായി നടത്തപ്പെടുന്ന വി.ബി.എസ് കുഞ്ഞുങ്ങള്‍ക്ക് ഏറെ ആഹ്ലാദകരമായ നിമിഷങ്ങള്‍ സമ്മാനിക്കും. ജൂലൈ 8,9 തീയതികളില്‍ രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്താം തീയതി ഞായറാഴ്ച വിശുദ്ധ ആരാധനയ്ക്കുശേഷം വി.ബി.എസിന്റെ സമാപനം നടക്കും.

ഈവര്‍ഷത്തെ വി.ബി.എസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള ഗമാലിയേല്‍ സ്കൂള്‍ പരിപാടിക്ക് സുപ്രസിദ്ധ ക്രൈസ്തവ ഗാന രചയിതാവും, സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫനും, സുവിശേഷകന്‍ ബേബിക്കുട്ടി പുല്ലാടും നേതൃത്വം നല്‍കും. ഈ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍ (281 561 9147), ഷെറില്‍ തോമസ് (832 660 1729), ജോസ് ജോര്‍ജ് (832 754 9204).

IMG_3575

LEAVE A REPLY

Please enter your comment!
Please enter your name here