ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്‌നാനായ മിഷനുകളുടെ സംയുക്ത പ്രഥമ പിക്‌നിക്ക് ചരിത്ര വിജയമായി. സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ പള്ളിയോടനുബന്ധിച്ചുള്ള പാര്‍ക്കില്‍ ജൂലൈ നാലിനു നടത്തിയ പിക്‌നിക്കില്‍ ഫൊറോനയുടെ കീഴിലുള്ള എല്ലാ മിഷനുകളില്‍ നിന്നും സമുദായാംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു. ജനക്കൂട്ടംകൊണ്ടും നടത്തിപ്പിലും മികവേകിയ ഈ ക്‌നാനായ പിക്‌നിക്കില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ തങ്ങളുടെ പ്രായം മറന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.

ഇത്രയേറെ ക്‌നാനായക്കാര്‍ പങ്കെടുത്ത ഒരു പക്‌നിക്ക് അടുത്തകാലത്തെങ്ങും ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിട്ടില്ലെന്ന് പല മുതര്‍ന്ന സമുദായാംഗങ്ങളും അഭിപ്രായപ്പെട്ടു. പിക്‌നിക്ക് പരിപാടികള്‍ക്ക് നേതൃത്വം നല്കിയത് തോമസ് പാലിശേരി, ജോസ് കോരക്കുടിലില്‍, സഞ്ചോയി കുഴിപ്പറമ്പില്‍, സിറില്‍ ഇലയ്ക്കാട്ട്, നിജിന്‍ ചക്കാല, ഷിനോ മറ്റം തുടങ്ങിയവരാണ്.

ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍, ഫാ. റെനി കട്ടയില്‍, ഫാ. തോമസ് ആദോപ്പള്ളി തുടങ്ങിയവരുടെ സാന്നിധ്യം പിന്ക്കിന് മികവേകി.

LEAVE A REPLY

Please enter your comment!
Please enter your name here