ഡാലസ്: മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനും, കേരളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവും, മാര്‍ത്തോമാ സഭയുടെ മുന്‍ അത്മായ ട്രസ്റ്റീയും, ദേശീയ സംസ്ഥാന തലത്തില്‍ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതാവും, തിരുവല്ല അസ്സോസിയേഷന്റെ നാഷ്ണല്‍ കോര്‍ഡിനേറ്ററും ആയ അഡ്വ: വര്‍ഗീസ് മാമ്മനും, പത്‌നിയും തിരുവല്ല സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപികയുമായ വൈനിക്കും തിരുവല്ല അസോസിയേഷന്‍ ഡാലസിന്റെ നേതൃത്വത്തില്‍ ഡാലസ് ആസ്‌ട്രോറിയ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി.

തിരുവല്ല അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ലാനയെ പ്രതിനിധികരിച്ച് എബ്രഹാം തെക്കേമുറി, വേള്‍ഡ് മലയാളീ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സുജന്‍ കാക്കനാട്, ഫോമയെ പ്രതിനിധീകരിച്ച് ഫിലിപ്പ് ചാമത്തില്‍, കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിനെ പ്രതിനിധീകരിച്ച് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ഡാലസ് മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ച് സാം മത്തായി, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഡാലസിലെ തിരുവല്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി തിരുവല്ലായിലെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്ക് അഡ്വ: വര്‍ഗീസ് മാമ്മന്‍ നന്ദി അറിയിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനില്‍ മാത്യു, വര്‍ഗീസ് ചാമത്തില്‍, മാത്യു പി. ജേക്കബ്, സിജു എബ്രഹാം വടക്കേമണ്ണില്‍, ജോസന്‍ ജോര്‍ജ്, ഹരികുമാര്‍, ബിജു വര്‍ഗീസ്, മനോജ് ഐക്കരെത്ത്, സജി നായര്‍, സുനില്‍ തലവടി, എം.എം.മത്തായി, ജെമിനി മാത്യു, റിനി മാത്യു, സൂസി മത്തായി എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് സുനു മാമ്മൂട്ടില്‍ സ്വാഗതവും മാത്യു സാമുവേല്‍ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here