ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ) പെന്‍ സില്‍വേനിയാ ചാപ്റ്റ ര്‍  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബി കൊച്ചുമുട്ടം (പ്രസിഡന്‍റ്), റോഷിന്‍ പ്ലാമൂട്ടില്‍ (സെക്രട്ടറി), സിബിച്ചന്‍ മുക്കാടന്‍ (ട്രഷറാര്‍), സുനില്‍ തകിടിപ്പറമ്പില്‍ (വൈസ് പ്രസിഡന്‍റ്), ജോണി കരുമത്തി (ജോയിന്‍റ് സെക്രട്ടറി), സേവ്യര്‍ ആന്‍റണി (ജോയിന്‍റ് ട്രഷറാര്‍), ജോജി ചെറുവേലില്‍ (പി ആര്‍ ഓ), ജോസ് പാലത്തിങ്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റോയി വര്‍ഗീസ്, സണ്ണി പടയാറ്റില്‍, ജോസ് പുല്ലുക്കാട്ട് (എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പേഴ്സ്). ഓര്‍മാ ഇന്‍റര്‍നാഷാണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ വരണാധികാരിയായി. ഫ്രാന്‍സീസ് പടയാറ്റിയായിരുന്നു ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്ററിന് കഴിഞ്ഞ രണ്ടു വര്‍ഷം നേതൃത്വം നല്‍കിയിരുന്നത്.

ഭാരവാഹികള്‍ക്കുള്ള  അനുമോദന യോഗത്തില്‍ ഓര്‍മ്മാ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ഓര്‍മാ ഇന്‍റര്‍നാഷണല്‍ കമ്മറ്റിയില്‍ നിന്ന് ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍ ആശംസാസന്ദേശവും ട്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പറഞ്ഞു.

മലയാള കുടുംബഗുണ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഐക്യരാഷ്ടസഭ അംഗീകരിച്ച രാജ്യങ്ങളിലേതിന്‍റെയെങ്കിലും പൗരത്വത്തോടെ ഉത്കൃഷ്ടപൗരധര്‍മം നിര്‍വഹിക്കുക, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരായിരിക്കുക, ഉത്തമ മലയാള സംസ്കാരം പിന്തുടരുക എന്നീ ലക്ഷ്യങ്ങളുള്ളവരുടെ ആഗോള സംഘടനയാണ് ഓര്‍മ. മുന്‍ മേഘാലയാ ഗവര്‍ണ്ണറും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ എം. എം. ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റ്റ് ഡോ. എം. വി. പിള്ള എന്നിവരാണ് ഓര്‍മയുടെ രക്ഷാധികാരികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here