ലൂസിയാന ∙ യുഎസിലെ ലൂസിയാനയിൽ അജ്ഞാതന്റെ വെടിയേറ്റ് മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആസ്ഥാനത്തിനു സമീപമാണ് വെടിവയ്പ്പുണ്ടായതെന്ന് ഒർലാൻഡോ പൊലീസ് അറിയിച്ചു. സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. റൈഫിളുമായെത്തിയ അക്രമി പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിവയ്പ്പ് നടത്തിയ വ്യക്തിയെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഒരു അക്രമിയെ വധിച്ചെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വെടിവയ്പ്പിനെ തുടർന്ന് ഈ മേഖലയിലെ ഗതാഗതം പൊലീസ് റദാക്കി. പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

Baton-Rouge.jpg.image.784.410

കറുത്തവർഗക്കാരെ പൊലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡാലസിൽ അക്രമി അഞ്ചു പൊലീസുകാരെ വെടിവച്ചുകൊന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പൊലീസുകാർക്കെതിരെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here