അറ്റ്‌ലാന്റ: നോര്‍ത്തമേരിക്കയിലും കാനഡയിലും ചിതറി പാര്‍ക്കുന്ന മലയാളി പെന്തക്കോസ്തുകരുടെ ഐക്യ കൂട്ടായ്മയായ 35-ാമത് മലയാളി പെന്തക്കോസ്ത് സമ്മേളനം (പിസിനാക്ക് 2017) കൊളമ്പസ് ഓഹായോയില്‍ ഹയത്ത് റീജന്‍സ് & ഗ്രെയിറ്റര്‍ കൊളമ്പസ് കണ്‍വന്‍ഷന്‍ സെന്റര്‍ (355 നോര്‍ത്ത് ഹൈ സ്ട്രീറ്റ്, കൊളമ്പസ്, ഒഹായോ 43215) വെച്ച് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടക്കും. കഴിഞ്ഞ 34 വര്‍ഷങ്ങളിലായി അമേരിക്കയിലും കാനഡയിലുമായി നടന്നുകൊണ്ടിരിക്കുന്ന ഈ വാര്‍ഷിക സമ്മേളനത്തിന്റെ പ്രവര്‍ത്തന കമ്മറ്റി രൂപം കൊണ്ടു.

ഡാളസില്‍ വെച്ചു ജൂലൈ 1-ാം തിയതി നടന്ന ബിസിനസ്സ് മീറ്റിംഗില്‍ വിവിധ സംസ്ഥാന പ്രതികളെ തിരഞ്ഞെടുക്കുകയും, തുടര്‍ന്ന് നഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫിന്റെ നേതൃത്വത്തില്‍ കൂടിയ ആലോചനായൊഗത്തില്‍ വെച്ച് ബ്രദര്‍ ജെയിംസ് ഏബ്രഹാം (ന്യുയോര്‍ക്ക്) നാഷണല്‍ സെക്രട്ടറി, ബ്രദര്‍ സാക്ക് ചെറിയാന്‍ (ഒക്കലഹോമ) നാഷണല്‍ ട്രഷറര്‍, ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (ഹൂസ്റ്റണ്‍) നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ മീഡിയ – പബ്ലിസിറ്റി കോര്‍ഡിനേറ്ററായും, പാസ്റ്റര്‍ വര്‍ഗ്ഗീസ് ജോണ്‍ പ്രയര്‍ കോര്‍ഡിനേറ്ററായും നിയമിക്കപ്പെട്ടു.

കോട്ടയം വാഴൂര്‍ സ്വദേശിയായ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ് 1991-ല്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തു. കഴിഞ്ഞ 22 വര്‍ഷമായി കൊളംബസ് പെന്തക്കോസ്തല്‍ അസംബ്ലിയുടെ ശുശ്രൂഷകനായി സേവനമനുഷ്ടിക്കുന്നു. അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനായ അദ്ദേഹത്തിന്റെ ഭാര്യ: സിനി, മക്കള്‍: ജോയിസ്, ജോഷ്വാ, ജോയല്‍.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജേയിംസ് ഏബ്രഹാം മാന്നര്‍, തിരുവല്ല സ്വദേശിയും, പേരൂര്‍ക്കട തിരുവനന്തപുരം ഐ.പി.സി ഫെയിത്ത് സെന്റര്‍ അംഗവുമാണ്. ജേയിംസണ്‍ സ്‌കൂള്‍ മിനിസ്റ്ററീസ് ന്യുയോര്‍ക്ക് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം അഡൊനായി ഗോസ്പല്‍ മിനിസ്റ്ററീസിന്റെ സ്ഥാപകനും പ്രസിഡണ്ടുമാണ്. 2016 നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫറന്‍സിന്റെ പ്രയര്‍ കോര്‍ഡീനേറ്ററായിരുന്ന ബ്രദര്‍ ജേയിംസ് ന്യുയോര്‍ക്കിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഓഫ് ഗോഡ് സാഭാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: വല്‍സ, മക്കള്‍: വിന്‍സി, ജോയല്‍ 

നാഷണല്‍ ട്രഷറാര്‍ സാക്ക് ചെറിയാന്‍ കോട്ടയം കൈതമറ്റം ഐ.പി.സി സഭാ അംഗമായിരുന്നു. 1991-ല്‍ അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്ത അദ്ദേഹം 1992 മുതല്‍ ഒക്കലഹോമാ ഐ.പി.സി ഹെബ്രോന്‍ സഭാംഗവും ഇപ്പോള്‍ ലോക്കല്‍ സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി അനുഗ്രഹമായി നടന്നു വരുന്ന ഒക്കലഹോമ പ്രയര്‍ ലൈന് താന്‍ നേതൃത്വം നല്‍കി വരുന്നു. ഭാര്യ: ബിജി, മക്കള്‍: സന്റിന, അക്‌സാ, അബിയ.

നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായി തിരഞ്ഞെടിക്കപ്പെട്ട ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭയുടെ പി.വൈ.പി.എ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സെക്രട്ടറിയായിരുന്ന ജോഷിന്‍ ഐ.പി.സി മിഡ് വെസ്റ്റ് റീജിയണ്‍ പി.വൈ.പി.എ റ്റാലന്റ് കോമ്പറ്റീഷന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: ജോളി, മകന്‍: എലൈജ.

ഡോ. റെനി ജോസഫ് ലേഡീസ് കോര്‍ഡിനേറ്ററായും, സിസ്റ്റര്‍ മിനി ജോണ്‍ ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ് അറിയിച്ചു.

getNewsImages (6)

LEAVE A REPLY

Please enter your comment!
Please enter your name here