ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിശാ ക്ലബിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് മയേഴ്‌സിലെ ക്ലബ് ബ്ലൂവിലാണ് സംഭവം നടന്നത്.

30 തവണ വെടിയുതിര്‍ത്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൗമാരക്കാരുടെ ആഘോഷപരിപാടി നടക്കുന്നതിനിടെയാണ് വെടിവെയ്പ് നടന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്‌.
കഴിഞ്ഞമാസം ഓര്‍ലാന്‍ഡോയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here