ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പെന്തക്കോസ്ത് സഭയും, ഐ.പി.സി ഈസ്റ്റേണ്‍ റീജിയനിലെ പ്രമൂഖ സഭകളിലൊന്നുമായ ന്യുയോര്‍ക്ക് ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി (ഐ.സി.എ)സഭയുടെ സീനിയര്‍ ശുശ്രൂഷകനായി റവ. വില്‍സണ്‍ വര്‍ക്കി നിയമിതനായി. നിലമ്പൂര്‍ സ്വദേശിയാണ്.

ജൂലൈ 10നു ഞായറാഴ്ച സഭാരാധനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തില്‍ സഭാശുശ്രൂഷയില്‍ നിന്നും വിരമിക്കുന്ന പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ പ്രാര്‍ത്ഥിച്ച് പുതിയ ശുശ്രൂഷകന് സഭയുടെ ചുമതലകള്‍ കൈമാറി. സഭാ സെക്രട്ടറി ബ്രദര്‍ സാം തോമസ്, റവ. വില്‍സണ്‍ വര്‍ക്കിയെ സഭാവിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി സ്വാഗത മരുളി.

വേദ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ജര്‍മ്മനി റോജന്‍ബെര്‍ഗ് സര്‍വ്വകലാ ശാലയില്‍ നിന്നും ഡോക്ടറേറ്റും സമ്പാദിച്ച റവ. വര്‍ക്കി കാനഡയിലുള്ള ടൊറന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററായി സേവനമനുഷ്ടിച്ച് വരിക യായിരുന്നു.

ന്യൂലൈഫ് ബൈബിള്‍ സെമിനാരി, ഉദയ്പുര്‍ ഫിലദല്‍ഫിയ ബൈബിള്‍ കോളേജ്, കോട്ടയം ഐ.പി.സി തിയോളിജിക്കല്‍ സെമിനാരി, ജര്‍മ്മനി എഫ്.ഇ.ജി എന്നിവട ങ്ങളില്‍ വേദാദ്ധ്യാപകന്‍, കൗണ്‍സിലര്‍, സുവിശേഷകന്‍, സഭാ ശുശ്രൂഷകന്‍ തുടങ്ങിയ പദവികള്‍ വഹിച്ചുട്ടുള്ള റവ. വില്‍സണ്‍ വര്‍ക്കി മികച്ച സംഘാടകനും അനുഗ്രഹീത പ്രഭാഷകനുമാണ്. ഭാര്യ: അനു വില്‍സണ്‍. മക്കള്‍: ആഗ്നസ്, ആഷ്‌ലി.

getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here