ടെക്സാസ് ∙ അടിയന്തിര ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ നിലനിർത്തുന്നതിന് ഉപകരിക്കുന്ന രക്തത്തിന്റെ ദൗർലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു. രക്ത ബാങ്കുകളിൽ രക്തം ദാനം ചെയ്യുന്നതിന് വ്യക്തികളും സാമൂഹ്യ – സേവന സംഘടനകളും മുന്നോട്ടുവരണമെന്ന് അമേരിക്കൻ റെഡ് ക്രോസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഞ്ചു ദിവസത്തേക്ക് ആവശ്യമായ രക്തം മാത്രമാണ് ഇപ്പോൾ രക്ത ബാങ്കുകളിൽ ശേഷിക്കുന്നതെന്നും ആശുപത്രികളിലേക്ക് നൽകുന്ന രക്തത്തിന്റെ അളവിനുപാതമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വർധിക്കാത്തതാണ് രക്തത്തിന്റെ ദൗർലഭ്യത്തിന് കാരണമായതെന്നും പ്രസ്താവനയിൽ പറയുന്നു.

വേനൽക്കാല ചൂട് അസഹ്യമായതോടെ ആസ്പത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചതായും ഇവർക്ക് ആവശ്യമുളള രക്തം നൽകുന്നതിന് കൂടുതൽ പേർ സ്വയം സന്നദ്ധരായി മുന്നോട്ട് വരണമെന്നും ഇവർ അഭ്യർത്ഥിച്ചിട്ടുണ്ട്. അമേരിക്കൻ റെഡ് ക്രോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് വേനൽക്കാലത്ത് രക്ത ദൗർലഭ്യം അനുഭവപ്പെട്ടതെന്നും പ്രസ്താവനയിൽ ചൂണ്ടി കാണിക്കുന്നു.

രക്തം ദാനം ചെയ്യുവാൻ താൽപര്യമുളളവർ redcrossblood.org എന്ന വെബ് സൈറ്റുമോയോ 1800 – റെഡ് ക്രോസ് എന്ന നമ്പറിലോ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

LEAVE A REPLY

Please enter your comment!
Please enter your name here