ടീനെക്ക്, ന്യൂജേഴ്സി. സംഗീതത്തിന്‍െറ അനിര്‍വചനീയങ്ങളായ അനുഭവങ്ങളും ഹൃദയതലങ്ങളെ പുളകമണിയിക്കു നാദസ്വരങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന സ്നേഹ സോപാനമേ എന്ന അപൂര്‍വ്വമായ സംഗീത ആല്‍ബം ജൂലൈ 26ാം തീയതി ന്യൂയോര്‍ക്ക് മെറിക്കിലുള്ള  മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് സെന്‍െററില്‍വച്ച് അഭിവന്ദ്യ ഡോ. ഐസക്ക് മാര്‍ ഫീലക്സീനോസ് എപ്പിസ്ക്കോപ്പാ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ഡെി ഫിലിപ്പ്, മാരാമണ്‍ കണ്‍വന്‍ഷനിലെ അനുഗ്രഹീതങ്ങളായ അനേകം ഗാനങ്ങളുടെ രചയിതാവായ  ശ്രി പി. റ്റി. ചാക്കോ എിവര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രശസ്തമായ പല ഗാനങ്ങളുടെയും രചയിതാവായ റെജി ജോസഫ് ന്യൂജേഴ്സി രചിച്ച 13 ഗാനങ്ങള്‍ പ്രശസ്ത സംഗീത സംവിധായകന്‍ ജോസി പുല്ലാട് ഈണം നല്‍കി മനോഹരമാക്കിയിരിക്കുു. കെസ്റ്റര്‍, ഇമ്മാനുവേല്‍ ഹെന്‍റി, വിന്‍സന്‍ പിറവം, എലിസബത്ത് രാജു, മെറിന്‍ ഗ്രിഗറി, അഭിജിത്ത് കൊല്ലം, രമേഷ് മുരളി, നിഷാദ്,  അലക്സ് മാത്യു, ജിജോ മാത്യു, സെലിന്‍ ഷോജി, ജൂലിയാ അനില്‍, ജോസി പുല്ലാട് എിവര്‍ ആലപിച്ചിരിക്കു മധുരതരങ്ങളായ ഗാനങ്ങളുടെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുത് പ്രശസ്തരായ യേശുദാസ് ജോര്‍ജ്, വേണു അല്‍, സ്റ്റുവര്‍ട്ട്, അനീഷ് കവിയൂര്‍, ലിജോ ഏബ്രഹാം എിവരാണ്.

അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനിയുടെ ആശംസയോടെ ആരംഭിക്കു ഈ ആല്‍ബത്തിലെ ആദ്യ ഗാനമായ എന്‍െറ പ്രിയനെ ഒു കാണ്‍മാ൯റെ എന്നു തുടങ്ങു ഗാനം ആലപിച്ചിരിക്കുതു കെസ്റ്റര്‍ ആണ്. കെരൂബുകള്‍ മീതെ  അധിവസിക്കുംയഹോവ എന്ന മനോഹരമായ ഗാനം വിന്‍സന്‍ പിറവം വളരം ആസ്വാദ്യകരമായി ആലപിച്ചിരിക്കുു. കുരിശില്‍ കണ്ടു ഞാന്‍ ദിവ്യ സ്നേഹം എന്ന വരികള്‍ എലിസബത്ത് രാജു അവിസ്മരണീയമാക്കിയിരിക്കുു. പുഴപോലെ കരകവിഞ്ഞൊഴുകു സ്നേഹം ഇമ്മാനുവേല്‍ ഹെന്‍റി പാടിയിരിക്കുത് ദൈവികസ്നേഹത്തിന്‍െറ അതുല്യത വിളിച്ചറിയിക്കുു. അഭിജിത്ത് കൊല്ലം എനിക്കായ് ക്രൂശില്‍എ ന്ന ഗാനം ശ്രവണമധുരമായി പാടിയിരിക്കുു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് മെറിന്‍ ഗ്രിഗറി തിരുസവിധേ ഞാന്‍ അണയുു നാഥാ എന്ന ഗാനം അന്വര്‍ത്ഥമാക്കിയിരിക്കുു. ജ്യോതിര്‍ ഗോളങ്ങള്‍ എന്ന ക്ലാസിക്കല്‍ ഗാനം രമേഷ് മുരളി വളരെ ക്ലാസിക്കലായി അവതരിപ്പിച്ചിരിക്കുു. യേശുവേ നീ എ൯്റെ എന്ന ഗാനം നിഷാദ് കോഴിക്കോടും കനിവിന്‍ കരം  എന്ന പ്രശസ്തമായ മാരാമണ്‍ ഗാനം സെലിന്‍ ജോഷിയും ശ്രുതിമധുരമായി സമ്മാനിച്ചിരിക്കുു. നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം മാരാമണ്‍ കണ്‍വന്‍ഷനിലുണ്ടായ കുടുംബത്തെപ്പറ്റിയുള്ള  കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം എന്ന ഗാനം ജീജോ മാത്യുവും വിശ്വാസം, പ്ര.ത്യാശ, സ്നേഹം എന്ന അര്‍ത്തവത്തായ ഗാനം അലക്സ് മാത്യുവും ആശ്വാസം തേടി എന്ന ഗാനം ജൂലിയാ അനിലും പാടിയിരിക്കുത് സംഗീതാസ്വാദനത്തിന്‍െറ പുത്തന്‍ പുലരികള്‍ സമ്മാനിക്കുു. നന്ദിയാല്‍ എുള്ളം നിറഞ്ഞീടുുچ എ ഗാനം വളരെ ഹൃദ്യമായി ജോസി പുല്ലാട് പാടി ഈ ആല്‍ബം പൂര്‍ണ്ണതയിലെത്തിച്ചിരിക്കുു. ജീവിതഗന്ധിയായ ഈ 13 പാട്ടുകളും റെജി ജോസഫ് ന്യൂജേഴ്സി തന്‍െറ ജീവിതത്തിന്‍െറ വിവിധ അനുഭവതലങ്ങളില്‍ നിുമാണ് അടര്‍ത്തിയെടുത്തിരിക്കുത്. പരിചയ സമ്പനായ ജോസി പുല്ലാട് ഈ വരികളെ ആത്മീയ സംഗീതത്തിന്‍െറ ഉത്തുംഗ ശ്രൂംഗങ്ങളില്‍ എത്തിച്ചിരിക്കുു. ഈ സംഗീതോപഹാരം കേവലം ഒരു സംഗീതോപാസനയായി മാത്രം അവസാനിക്കാതെ പീഡിയാട്രിക്ക് നെഫ്രോളജി സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കു പിുകുഞ്ഞുങ്ങള്‍ക്ക് ഒരു സാന്ത്വനം കൂടി ആയിത്തീരണമെ നിയോഗവും ദര്‍ശ്ശനവും ഈ ഉദ്യമത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയിരിക്കുു.

റവ. ഫിലിപ്പ് വര്‍ഗീസ്, റവ. മോന്‍സി മാത്യു, നോര്‍ത്ത് അമരേിക്ക യൂറോപ്പ് ഭദ്രാസന ട്രഷറര്‍ ശ്രീ ഫിലിപ്പോസ് തോമസ്,  നോര്‍ത്ത് അമരേിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്‍െറ കൗണ്‍സിലംഗം ശ്രി ലാജി തോമസ്, ഭദ്രാസന അസംബ്ലി അംഗം ശ്രി അനില്‍ തോമസ്, എിവരും സിഹിതരായിരുു. ഐട്യൂണ്‍ സ്റ്റോര്‍(Itune Store) ആമസോണ്‍ സ്റ്റോര്‍(Amazon.com) എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സ്നേഹ സോപാനമെന്ന ആല്‍ബം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി ജോസഫ്: (201) 647 3836

For more details, please contact, Reji
Joseph at (201) 647-3836 or rejijosephnj@gmail.com

Sneha Sopaname released by Tirumeni by giving to Rev. Denny Philip Sneha Sopaname released by giving copy to P.T Chacko

LEAVE A REPLY

Please enter your comment!
Please enter your name here