ഹൂസ്റ്റണ്‍: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ടോപ്പ് സെല്ലര്‍ ആയി ഷിജിമോന്‍ ജേക്കബ് ചരിത്രം കുറിച്ചു. ജോണ്‍സണ്‍ മാസ്റ്റര്‍ പ്ലാന്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട സിയന്ന പ്ലാന്റേഷന്‍, റിവര്‍‌സ്റ്റോണ്‍, ഇംപീരിയല്‍, ഹാര്‍വെസ്റ്റ് ഗ്രീന്‍, വുഡ് ഫോറസ്റ്റ് തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ 2015-ല്‍ കൂടുതല്‍ വീടുകള്‍ വിറ്റാണ് ഷിജിമോന്‍ ഒന്നാമനായത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഷിജിമോന്റെ നീതി ശാസ്ത്രവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും മറ്റ് ഏജന്റുമാരില്‍ നിന്നും വേറിട്ടതാണ്. ഒരു വീട് വാങ്ങുമ്പോള്‍ നിരവധി ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ലൊക്കേഷന്‍, സാമ്പത്തികം, ഗുണം എന്നിവ പ്രധാനമാണ്. ഷിജിമോന്റെ അനുഭവസമ്പത്തും, ബില്‍ഡര്‍മാരോടുള്ള നല്ല ബന്ധവും കസ്റ്റമേഴ്‌സിന് ഏറെ ഗുണം ചെയ്യുന്നു. 

ഷിജിമോന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പരിവര്‍ത്തനാത്മകമായ രീതിയില്‍ കഠിനാദ്ധ്വാനവും ഉത്സാഹവും കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടവും, ഉള്ളുകളികളില്‍ മാര്‍ഗ്ഗദര്‍ശകനും, വസ്തുഉടമകളുമായി അടുത്ത ബന്ധം നിലനിര്‍ത്തി ഓരോ ഇടപാടുകളിലും പരമാവധി ആനുകൂല്യവും നേടി കൊടുക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദധാരിയായ ഷിജിമോന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ ജോലി ചെയ്ത സമയത്താണ് വിസ H1 B നേടി 2000-ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്. പുതിയ വീടുകള്‍ വിറ്റു കൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്ത് തുടക്കം കുറിച്ച ഷിജിമോന്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും സഹായകരമായി വീടുകള്‍ കണ്ടുപിടിച്ചു നല്‍കുകയാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞു ചുവടുമാറുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷിജിമോന്‍ മുന്‍നിരയിലാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് അനുകരണീയമായ നിലപാടുകളും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഷിജിമോന്‍ റിയല്‍റ്റര്‍ എന്ന നിലയില്‍ തന്റേതായ ഇടം കണ്ടെത്തി, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ വളരെ പോസിറ്റീവായ മുന്നേറ്റം നടത്തുന്നു.

ഷിജിമോന്‍ ജേക്കബ് : 832 755 2867 

LEAVE A REPLY

Please enter your comment!
Please enter your name here