“കെ.എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല” ഇങ്ങനെ ഇപ്പോൾ പറയണമെങ്കിൽ കോൺഗ്രെസ്സുകാർ അല്പം ചങ്കിടിക്കും. പക്ഷെ പറയാൻ ആളുണ്ട്. ഓരോ പ്രശ്നങ്ങളോടും വ്യകതമായ രീതിയിൽ പ്രതികരിക്കുന്ന യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് മാണിക്കെതിരെ മഹേഷ് തിരിഞ്ഞത്.ഫേസ്കെ ബുക്ക് പോസ്റ്റ് ഇങ്ങനെ
“കെ. എം.മാണി പോകുന്നെങ്കിൽ പോകട്ടെ, ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളിൽ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകൾ. പ്രതിസന്ധിയിൽ കൂടെ നിൽക്കാത്തവ ആർക്കാണ് ആവശ്യം. പ്രതിപക്ഷ നേതാവും, ഉമ്മൻചാണ്ടി സാറും, കെ.പി.സി.സി പ്രെസിഡന്റും ഒക്കെ ഫോണിൽ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാട് കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവ് നയമാണ് അവരുടെ ഉള്ളിലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്ന് പറയുന്നവർ ഒന്നോർക്കണം, ആ എം.എൽ.എ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിന് പ്രവർത്തകർ ചോര നീരാക്കി, ഊണും, ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്. യു.ഡി.എഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എം.എൽ.എ സ്ഥാനം രാജിവെക്കണം. യു.ഡി.എഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോൾ വീണ്ടും യു.ഡി.എഫിലേക്ക് തന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അത് കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് യാതൊരു കാരണവശാലും ഉൾകൊള്ളാൻ കഴിയില്ല എന്നത് നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യു.ഡി.എഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും സംഭവിക്കാൻ ഇല്ല. ഇത്തരത്തിൽ തരം താണ രാഷ്ട്രീയം കളിക്കുന്നവർക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണം.”

എന്നാൽ മഹേഷിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ ശ്കതമായ വിമർശനവും സോഷ്യൽ മീഡിയയിൽ സജീവമായി.മ ഹേഷ് , മഹേഷിനു മാണിസാറിനോടുളള വിരോധം നേരത്തെ തുടങ്ങിയതാണ്.ബാർ കേസിന്റെ ആരംഭത്തിൽ പ്രസ്താവനയിറക്കിയ ആളുകളിൽ ഒരാളാണ് മഹേഷ്. പക്ഷേ ബിജു രമേശ് കോൺഗ്രസ് മന്ത്രിമാരുടെ പേരു പറഞ്ഞപ്പോൾ മഹേഷിന്റെ നാവിറങ്ങിപ്പോയി മഹേഷ് എന്തേ ആരോപണ വിധേയരായ കോൺഗ്രസ് മന്ത്രിമാർക്കെതിരേ ഒരക്ഷരം മിണ്ടിയില്ല എന്ന് ചോദിക്കുന്നവരുമുണ്ട് .
ഇങ്ങനെ പോകുന്നതു ആ ചോദ്യങ്ങൾ.
ബാർകേസ് മാണിയുടെ തലയിൽ തന്നേ നിർത്തുക മാണിക് അധികാര മോഹമുണ്ടായിരുന്നുവെങ്കിൽ കോടിയേരിയുൾപ്പെടെയുളളവർ ക്ഷണിച്ചപ്പോൾ , കസ്തൂരിരംഗൻ കത്തി നിന്നപ്പോൾ മുന്നണി വിടാമായിരുന്നു . മന്ത്രിസഭ മറിച്ചിടാമായിരുന്നു .മുഖ്യമന്ത്രിയാകാമായിരുന്നു. പകരം അതു ചെയ്യാതെ യു ഡി എഫിൽ യിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.
ബാർ കോഴ അന്വേഷണം ഒരോ കേരളാ കോൺഗ്രസുകാരനും തിരാവേദനയാണ്. നിങ്ങൾ അന്തസുളള കോൺഗ്രസുകാരനാണങ്കിൽ മറുപടി പറയുക

എന്തു കൊണ്ട് ബിജു രമേശ് നാലു മന്ത്രിമാരുടെ പേര് പറഞ്ഞിട്ട് മാണിസാറിനേതിരേ മാത്രം കേസേടുത്തു?
എസ.പി സുകേശൻ അന്വേഷണ വിവരങ്ങൾ ദിവസവും മാദ്ധ്യമങ്ങളിലൂടെ ചോർത്തിവിട്ടിട്ടും അനങ്ങിയില്ല ?
സീലുവെച്ച് മജിസ്ത്രേട്ടിന് സമർപ്പിച്ച നുണപരിശോധന റിപ്പോർട്ട് വരെ ചോർത്തിയില്ലേ ??
ഇതിനെല്ലാമെതിരെ കേരളാ കോൺഗ്രസ് നിരവധി തവണ പരാതി കൊടുത്തിട്ടും എന്തേലും നടപടിയെടുത്തോ ??
വീണ്ടും വീണ്ടും ചോർത്തിനുളള അവസരം ഒരുക്കിക്കൊടുക്കകയല്ലേ ചെയ്തത് ?
മാണി സാറിനേതിരേയുളള ആരോപണം തന്റെ ഡ്രൈവർ കണ്ടുവെന്ന് മാത്രം എന്നിട്ടും കേസെടുത്തു . ബാബുവിനെതിരേ നേരിട്ട് കൊടുത്തുവെന്ന് പറഞ്ഞിട്ടും കേസെടുത്തില്ല ?
ശരിയായ അന്വേഷണം നടത്തിയില്ല , നുണപരിശോധന നടത്തിയില്ല ?
ബാബുവിനെ വിമർശിച്ച ജഡ്ജിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് കോൺഗ്രസ് അനുകൂല ജഡ്ജിയുടെ ബഞ്ചിൽ കേസേത്തിച്ച് അനുകൂല വിധി നേടിയെടുത്തു.
മാണിക്കെതിരേയുളള അന്വേഷണം പരമാവധി നീട്ടി പൊതു സമൂഹത്തിൽ പുകമറ നിലനിർത്തി ?
മഹേഷ് ഇതെല്ലാം കേരളാ കോൺഗ്രസ് അണികൾ കണ്ടു കൊണ്ടിരിക്കുകയാണ് . ഏത് നേതാവിനാണ് ഇതു പോലെ ഒരവസ്ത സ്വന്തം മന്ത്രിസഭയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുളളത് ?

അതു കൊണ്ട് നിങ്ങൾ യൂത്തന്മാർ വെറുതേ കണ്ണടച് ഇരുട്ടാക്കണ്ട. മഹേഷ് ഉണർത്തിവിട്ട പ്രതികാരം എരിതീയിൽ എന്ന പകരാൻ മാത്രമേ സഹായിക്കു എന്ന് വി എം സുധീരനെങ്കിലും മനസിലാക്കിയാൽ മതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here