ന്യു സിറ്റി, ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഓഗസ്റ്റ് മാസം ഇന്ത്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മന്ത് ആയി ആഘോഷിക്കുന്നത് പ്രമാണിച്ച്റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറില്‍ ബിന്ദ്യ പ്രസാദും സംഘവും ഭരതനാട്യം അവതരിപ്പിച്ചു.

കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ ക്ഷണപ്രകാരം എത്തിയ ന്രുത്ത സംഘത്തിന്റെ പ്രകടനം കൗണ്ടി ലെജിസ്ലേറ്റര്‍മാര്‍ക്കും സദസിനും പുതിയൊരനുഭവമായി. ഭാരത സംസ്‌കാരത്തെ മുഖ്യധാരയിലുള്ളവര്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു പരിപടി സംഘടിപ്പിച്ചതെന്നു ആനി പോള്‍ ആമുഖമായി പറഞ്ഞു.

ലെജിസ്ലേച്ചര്‍ യോഗത്തിന്റെ ഭാഗമായി ഇത്തരമൊരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു മയൂര ആര്‍ട്‌സ് സ്‌കൂള്‍പ്രിന്‍സിപ്പലായ ബിന്ദ്യ പ്രസാദ് പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകമാണു ഭരതനാട്യം.ഇത് ആസ്വദിക്കാന്‍ ദേശവും ഭാഷയും പ്രശ്‌നമല്ലെന്നു ലെജിസ്ലേച്ചറിലെ അവതരണം ഒരിക്കല്‍ കൂടി തെളിയിച്ചു-ആനി പോള്‍ പറഞ്ഞു.

നൃത്തരംഗത്ത് വിസ്മയകരമായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ബിന്ധ്യാ പ്രസാദ് വെസ്റ്റ് നയാക്ക് റിഫോംഡ് ചര്‍ച്ച് അടക്കം െ്രെടസ്റ്റേറ്റ് ഏരിയയിലെ എട്ടോളം സ്ഥലങ്ങളില്‍ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നു.

അശ്വിന്‍ കുമാര്‍, സി ചന്ദ്രന്‍, മെറിന്‍ ജേക്കബ്, ഊര്‍മിള റാണി നായര്‍ എന്നിവരാണുബിന്ധ്യാ പ്രസാദിനൊപ്പം അണിനിരന്നത്. എല്ലാവര്‍ക്കും കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് ആനി പോള്‍ മറ്റു ലെജിസ്ലേറ്റരമാരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു.

ഓഗസ്റ്റ് മാസം ഇന്ത്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മന്ത് ആയി പ്രഖ്യാപിച്ചു കൊണ്ട് അസംബ്ലിമാന്‍ കെന്‍ സെബ്രോസ്‌കിയും സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചിയും സ്‌പോസര്‍ ചെയ്ത പ്രമേയം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി നേരത്തെ പാസാക്കിയിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ ഇരുവരോടുമുള്ള നന്ദിയുംആനി പോള്‍ അറിയിച്ചു.

ഓഗസ്റ്റ് 20ന് റോക് ലന്‍ഡ് കൗണ്ടി ഇന്ത്യാ ഡേ പരേഡ് നടക്കുമ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മന്തുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്ന് ആനി പോള്‍ പറഞ്ഞു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളി, ലത പോള്‍, ലൈസി അലക്‌സ്, അഗസ്റ്റിന്‍ പോള്‍ തുടങ്ങി ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഏതാനും പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

4

20160802_184546

20160802_184858

20160802_184902

20160802_185033

20160802_185148

20160802_185241

20160802_185324

20160802_185920

20160802_185925

20160802_185942

LEAVE A REPLY

Please enter your comment!
Please enter your name here