പെന്‍സില്‍വാനിയ: ജനിച്ചു ആറു ദിവസത്തിനുള്ളില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലൊഷോര്‍ട്ട് (2 വയസ്സ്) സഹോദരങ്ങളായ ലിയാന (8), മാര്‍ക്ക് ജൂനിയര്‍ (5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാര്‍ക്ക് ഷോര്‍ട്ട് മെഗന്‍ ഷോര്‍ട്ട് എന്നിവര്‍ വെടിയേറ്റു മരിച്ചതായി പോലീസ് അറിയിച്ചു.

ആഗസ്റ്റ് 7 ഞായറാഴ്ച വീട്ടില്‍ വെല്‍ഫയര്‍ ചെക്കിങ്ങിന് എത്തിയ പോലീസാണ് മൃതദേഹങ്ങള്‍ കണ്ടത്.

അഞ്ചുപേരും വെടിയേറ്റാണ് മരിച്ചതെന്നും, മൃതദേഹത്തിനരികല്‍ നിന്നും ഒരു കൈ തോക്കും, ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ആഡംസ് പറഞ്ഞു.

ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞിനു മരുന്നു വാങ്ങിക്കാന്‍ ബുദ്ധിമുട്ടുന്നതായും, കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായും സമീപവാസികള്‍ പറയുന്നു.

വെടിയേറ്റു മരിച്ച ദിവസത്തിനു തൊട്ടു മുമ്പു(ശനിയാഴ്ച) ഫെയ്‌സ് ബുക്കില്‍ മെഗന്‍ പോസ്റ്റ് ചെയ്ത ഒരു നോട്ടില്‍ ഭര്‍ത്താവില്‍ നിന്നും അകന്നു ജീവിക്കണമെന്ന സൂചന നല്‍കിയിരുന്നു. പതിനാറു വര്‍ഷമായി വിവാഹം ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും-പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here