റോക്‌ലാന്‍ഡ്: റോക്‌ലാന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍, പതിനഞ്ച് നോമ്പിനോടനുബന്ധിച്ച് ഓഗസ്റ്റ് 19, 20 തീയതികളില്‍ ആചരിക്കുന്നു.

14-ാം തീയതി ഞായറാഴ്ച വി.കുര്‍ബാനയ്ക്ക് ശേഷം കൊടിയേറ്റ്. 19 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന് വെരി. റവ. കെ മത്തായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് ചെറിയാന്‍ എന്നിവരുടെ ധ്യാനപ്രസംഗവും, തുടര്‍ന്ന് റാസയും ലഘുഭക്ഷണവും. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് വെരി. റവ. കെ മത്തായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. വിജയ് തോമസ്, ഫാ. ഡോ. രാജു വറുഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് റാസയും പെരുന്നാള്‍ സദ്യയും.

തുടര്‍ന്ന് ഇടവകയുടെ ആണ്ട് ലേലം ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. ഡോ. രാജു വര്‍ഗീസ്, സെക്രട്ടറി എലിസബത്ത് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍ ജേക്കബ്, കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം പോത്തന്‍, സജി കെ പോത്തന്‍, ജീമോന്‍ വര്‍ഗീസ്, എന്നിവര്‍ ഇടവകയ്ക്ക് വേണ്ടി എല്ലാവരെയും പെരുന്നാള്‍ കര്‍മങ്ങളിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ഡോ. രാജു വര്‍ഗീസ്: 914 426 2529
എലിസബത്ത് വര്‍ഗീസ്: 201 563 4069
ജോണ്‍ ജേക്കബ്: 201 527 5279
ഏബ്രഹാം പോത്തന്‍: 201 220 3863
സജി കെ പോത്തന്‍: 845 323 9761
ജീമോന്‍ വര്‍ഗീസ്: 201 563 5550

LEAVE A REPLY

Please enter your comment!
Please enter your name here