ഡാളസ്;-  സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ 2016 സെപ്റ്റംബർ 9-10 തീയതികളിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷാഘോഷ പരിപാടികളുടെ ഭാഗമായി സുവിശേഷ  പ്രഭാഷണവും, കൺവൻഷനും നടത്തപ്പെടുന്നു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതി രൂപത സഹായ മെത്രാനും, മാർ ഇവാനിയോസ് കോളജ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ്  കളിലേ മുൻ പ്രനിസിപ്പാളുമായ ഡോക്ടർ സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകുന്നു. 2015 നവംബർ മാസത്തിലാണ് കരുണയുടെ വർഷാഘോഷങ്ങൾ ഡാളസ്  മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഇടവക മെത്രോപ്പോലീത്ത തോമസ് മാർ യൗസേബിയോസ് ഉൽഘാടനം ചെയ്തത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിൽ, സ്ഥാപനങ്ങളിൽ, ജോലിയിടങ്ങളിൽ, വീടുകളിൽ പോലും, മാപ്പ്, ക്ഷമ തുടങ്ങിയവ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഈ ലോകത്ത്, ഈ ജൂബിലി വർഷത്തിലൂടെ , ദൈവത്തെ ഏറ്റവുമധികം പ്രീതിപ്പെടുത്തുന്ന കരുണ, നമുക്ക് മനസിൽ ഉറപ്പിക്കാം. 

 വികാരി ജോസഫ് നെടുമാങ്കുഴിയിൽ , ട്രസ്റ്റി  വറുഗീസ് മാത്യു , സെക്രട്ടറി ജിം ചെറിയാൻ,  കോർഡിനേറ്റർ മോൻസി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് :- 214 557 5245

LEAVE A REPLY

Please enter your comment!
Please enter your name here