ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ മിഡ് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോ സെന്റ്‌. തോമസ്‌ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. ഓഗസ്റ്റ്‌ 13 രാവിലെ ആരംഭിച്ച റീജണല്‍ കോണ്‍ഫ്രന്‍സിന് പ്രസിഡന്റ് റവ.എബ്രഹാം സ്‌കറിയ അധ്യക്ഷനായിരുന്നു.  ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠന വിഷയമായ ‘Family as a domestic church’നെ പറ്റി ഷിക്കാഗോ സെന്റ്‌. തോമസ്‌ ഇടവക വികാരി റവ.ഡോ. ശലോമോന്‍.കെ ക്ലാസ്സെടുത്തു. സെന്റ്‌. തോമസ്‌ യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം കൊടുത്ത പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച കോണ്‍ഫ്രന്‍സിന് എത്തിയ ഏവര്‍ക്കും സെന്റ്‌. തോമസ്‌ യുവജനസഖ്യം സെക്രട്ടറി റെനി ശാമുവേല്‍ സ്വാഗതം അരുളി. പങ്കെടുത്തവരുടെ സജീവമായ സാന്നിധ്യം കോണ്‍ഫ്രന്‍സിന്റെ ആദിയോടന്തം പ്രകടമായിരുന്നു. ഈ വാര്‍ഷീക കൂടിവരവിലൂടെ ദൈവ വചന പഠനത്തിനും, ബന്ധങ്ങളുടെ പുതുക്കത്തിനും അവസരമൊരുങ്ങുന്നു എന്നുള്ളത് ഏവര്‍ക്കും സന്തോഷകരമായ അവസരമായി മാറുന്നു. റവ. എബ്രഹാം സ്കറിയ, റവ.ഡോ. ശലോമോന്‍.കെ, റവ. സോനു വര്‍ഗീസ്‌, റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍, റവ.ബൈജു മാര്‍കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.  റീജണല്‍ യുവജനസഖ്യത്തിന്റെ തുടര്‍ന്നുള്ള കര്‍മ്മ പരിപാടികളുടെ ആവിഷ്‌കരണം സെക്രട്ടറി ബെന്നി പരിമണം നിര്‍വ്വഹിച്ചു. യുവജന സഖ്യം ഭദ്രാസന അസ്സെംബ്ളി അംഗം ഷിജി അലക്സ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഉച്ചക്ക് ശേഷം നടന്ന റീജണല്‍ കലാമേളയില്‍ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം വീണ്ടും ചാമ്പ്യന്മാരായി. വ്യക്തിഗത ഗ്രൂപ്പ് മത്സര ഇനങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയാണ് ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം വീണ്ടും ഓവറോള്‍ ചാമ്പന്‍ഷിപ്പ് നേടിയത്. സെന്റ്‌. തോമസ്‌ മാര്‍ത്തോമ്മാ  യുവജനസഖ്യം രണ്ടാം സ്ഥാനം നേടി. റീജയണിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങള്‍ വിവിധ മത്സരങ്ങളില്‍  ആവേശകരമായ പ്രകടനം കാഴ്ചവെക്കുകയും മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്തു.

 img 2 img 3 img 4 img 5

LEAVE A REPLY

Please enter your comment!
Please enter your name here