ഡാളസ്: പരേതനായ ജോര്‍ജ് പി. ചാരുവില്ലായൂടെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (ഏലിയാമ്മ സാര്‍) ആഗസ്റ്റ് 12-ാം തിയതി ഡാളസില്‍ വെച്ച് കത്രസന്നിതിയില്‍ ചേര്‍ക്കപ്പെട്ടു. കേരളത്തില്‍ പ്രാഥമിക വിദ്യാലയത്തില്‍ അദ്ധ്യാപകയായിരുന്ന പരേത 1987-ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം 1988 മുതല്‍ മക്കളോടൊത്ത് ഡാളസില്‍ താമസിച്ചുവരുകയായിരുന്നു.

ഐ.പി.സി. ജനറല്‍ വൈസ് പ്രസിഡന്‍റെ ഡോ. ബേബി വര്‍ഗീസ് ശുശ്രൂഷിക്കുന്ന ഐ.പി.സി എബനേസര്‍ ഫുള്‍ ഗോസ്പല്‍ സഭാംഗമായിരുന്നു. മക്കള്‍: ആലീസ്, ജോസണ്‍, ജേക്കബ്, നോബിള്‍, ആഷാ. മരുമക്കക്ക്: സൂസമ്മ, അനില, ജെയ്മോള്‍, ജോര്‍ജ്.

ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദര്‍ശനവും, ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 9:30-ന് സംസ്കാര ശുശ്രൂഷകളും ഫസ്റ്റ് യുണൈറ്റട് മെതഡിസ്റ്റ് ചര്‍ച്ച് 122 നോര്‍ത്ത് സെന്‍റര്‍ സ്ട്രീറ്റ്, ഗ്രാണ്ട് പ്രെയേറി, ടെക്സാസ് 75050 വെച്ച് നടത്തിയ ശേഷം സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12:30-ന് ഗ്രാണ്ട് പ്രെയേറി മെമ്മോറിയല്‍ ഗാര്‍ഡന്‍സ്, 3001 സൗത് ബെല്റ്റ് ലൈന്‍ റോഡ്, ഗ്രാണ്ട് പ്രെയേറി, ടെക്സാസ് 75052 വെച്ചും നടക്കുന്നതാണ്. റവ. ഡോ. ബേബി വര്‍ഗീസ് സൂസ്കാര ശുശ്രൂഷകള്‍ക്ക് നേത്രത്വം നല്‍കും

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

LEAVE A REPLY

Please enter your comment!
Please enter your name here