ചിക്കാഗോ: ജൂബിലി ആഘോഷിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സമ്പുഷ്ടമായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചിക്കാഗോയിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളുടെ മികച്ച കലാപരിപാടികളും, സമകാലീന സംഭവങ്ങളെ അധികരിച്ചുള്ള കോമഡി സ്കിറ്റും, ഗാനമേളയും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും.

ഓണാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി അനില്‍കുമാര്‍ പിള്ള കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, അനില്‍കുമാര്‍ പിള്ള (കണ്‍വീനര്‍) 847 471 5379.

LEAVE A REPLY

Please enter your comment!
Please enter your name here