
ഗാര്‍ലന്റ്(ഡാളസ്): മുന്‍ കേന്ദ്രമന്ത്രിയും, പാര്‍ലിമെന്റ് എക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും, എറണാകുളത്തു നിന്നുള്ള കോണ്‍ഗ്രസ് എം.പി.യുമായ പ്രൊഫ.കെ.വി. തോമസിനും, ദീപിക പത്രം അസ്സോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്ജ് കള്ളിവയലിനും, ജൂലായ് 8 ബുധനാഴ്ച വൈകീട്ട് 6.30ന് ഡാളസ്സില്‍ ഉജ്ജ്വല സ്വീകരണം നല്‍കുന്നു.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് കൊടുവത്ത്(സെക്രട്ടറി KAD) -972 569 7165
ഷിജു അബ്രഹാം(സെക്രട്ടറി KEC)- 214 929 3570