getPhty6oto.php
വാഷിംഗ്ടണ്‍ : 23,660 ഡോളര്‍ വാര്‍ഷീക ശമ്പളം പറ്റുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വ്യാപാരകേന്ദ്രങ്ങൡ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഓവര്‍ടൈം വേതനത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ദിവസം 8 മണിക്കൂറിലധികവും, ആഴ്ചയില്‍ 40 മണിക്കൂറിനു മുകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ജീവനക്കാര്‍ക്ക് ഇനി മുതല്‍ 50440 ഡോളര്‍ വാര്‍ഷീക വരുമാനത്തിലധികം ലഭിക്കുന്നില്ലെങ്കില്‍ ഓവര്‍ ടൈം നല്‍കണമെന്ന് ഒബാമ ഭരണകൂടം ഇന്നലെ പുറത്തിറക്കിയ ഓവര്‍ടൈം ഡ്രാഫ്റ്റ് റൂളില്‍ നിര്‍ദ്ദേശിച്ചു.
ആഴ്ചയില്‍ 445 ഡോളര്‍ നല്‍കി നാല്പതു മണിക്കൂറിലധികം ജോലി ചെയ്യിച്ചിരുന്ന കടയുടമസ്ഥര്‍ 970 ഡോളര്‍ വരെ ലഭിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ റൂളനുസരിച്ചു ഓവര്‍ ടൈം കൊടുക്കുവാന്‍ ബാധ്യസ്ഥരാണ്. മാനേജര്‍ തസ്തിക നല്‍കി ജീവനക്കാരെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന വ്യവസ്ഥിതി അടുത്ത വര്‍ഷാരംഭം മുതല്‍ നിര്‍ത്തലാക്കാം.
ഒബാമയുടെ പുതിയ ഓവര്‍ ടൈം റൂള്‍ ലക്ഷക്കണക്കിന് സാധാരണക്കാരായ ജീവനക്കാര്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍ വാതായനമാണ് തുറന്ന് നല്‍കിയിട്ടുള്ളത്.
ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഇതിനെ പൂര്‍ണ്ണമായും പിന്തുണച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും ഒബാമയുടെ ഓവര്‍ടൈം പ്രൊട്ടക്ഷനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഓവര്‍ ടൈം അനുവദിക്കുന്നത് വില വര്‍ദ്ധനവിനിടയാക്കുമെന്നാണ് ഇവരുടെ വാദഗതി- പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ തീരുമാനം ഒബാമക്ക് ഗുണം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here