ടെക്‌സസ്: ഒന്നും, രണ്ടും വയസ്സുള്ള രണ്ടുകുട്ടികളുടെ മാതാവ് നറ്റാഷയെ (21) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ഫ്രീസറില്‍ വെച്ച ടെക്‌സസ്സില്‍നിന്നുള്ള ഭര്‍ത്താവിനെ (23) പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 29 വെള്ളിയാഴ്ച ബെല്‍മീഡ് പോലീസ് വക്താവ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെകുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ആഗസ്റ്റ് 28 വ്യാഴാഴ്ച ഭാര്യയെ വധിച്ച ശേഷം വീടിനു മുമ്പില്‍ പ്രതിരോധം തീര്‍ത്ത യുവാവിനെ പോലീസ് കീഴടക്കുകയായിരുന്നു. നറ്റാഷക്ക് ഇതിനുമുമ്പ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പട്രീഷ പറഞ്ഞു.

പ്രതി കുറ്റം ചെയ്തതായി സമ്മതിക്കുകയും, ചെയ്തതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മെക ലിനല്‍ കൗണ്ടി ജയിലിലേക്ക് അയച്ചു. 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാതാവ് കൊല്ലപ്പെടുകയും, പിതാവ് ജയിലാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അനാഥരായ രണ്ടു കൊച്ചു കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here